ചാ​മി​ന്ദ വാ​സ് ല​ങ്ക​ൻ പേ​സ് ബൗ​ളിം​ഗ് പ​രി​ശീ​ല​ക​ൻ


കൊളംബോ: മുൻ പേസർ ചാമിന്ദ വാസിനെ ശ്രീലങ്കൻ ടീമിന്‍റെ പേസ് ബൗളിംഗ് പരിശീലകനായി നിയമിച്ചു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് മുന്നോടിയായിട്ടാണ് നിയമനം. ഓസ്ട്രേലിയക്കാരനായ ഡേവിഡ് സാക്കറായിരുന്നു ടീമിന്‍റെ പേസ് ബൗളിംഗ് പരിശീലകൻ. വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം അടുത്തിടെ രാജിവച്ചതിന് പിന്നാലെയാണ് വാസിന് വീണ്ടും നിയമനം ലഭിച്ചത്. 2013, 2015, 2017 വർഷങ്ങളിൽ വാസ് ലങ്കൻ ടീമിന്‍റെ പരിശീലകൻ കുപ്പായം അണിഞ്ഞിട്ടുണ്ട്. ഇതിൽ 2017−ൽ താത്കാലിക ചുമതലയായിരുന്നു ലഭിച്ചിരുന്നത്. ഇതിന് പുറമേ ലങ്കൻ പേസ് ബൗളിംഗ് അക്കാഡമിയുടെയും അണ്ടർ 19, എ ടീമുകളെയും വാസ് ക്രിക്കറ്റ് പഠിപ്പിച്ചിട്ടുണ്ട്. 

ലങ്കയ്ക്കായി ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും അധികം വിക്കറ്റുകൾ നേടിയിട്ടുള്ള പേസ് ബൗളറാണ് വാസ് ഏകദിനത്തിൽ 400 വിക്കറ്റുകളും ടെസ്റ്റിൽ 355 വിക്കറ്റുകളും ഈ ഇടംകൈയൻ ബൗളർ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 1996−ൽ ലങ്ക ലോകകപ്പ് നേടുന്പോൾ വാസ് ടീമിന്‍റെ ഭാഗമായിരുന്നു. മൂന്ന് വീതം ഏകദിനങ്ങളും ട്വന്‍റി−20 യും രണ്ടു ടെസ്റ്റുമാണ് ലങ്കയുടെ വിൻഡീസ് പര്യടനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് നാലിന് ട്വന്‍റി−20 ഓടെ പരന്പര തുടങ്ങും.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed