ഓസ്‌ട്രേലിയൻ ഓപ്പൺ: ഒന്പതാം തവണയും കിരീടമുയർത്തി നൊവാക് ജോക്കോവിച്ച്


മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഒൻപതാംതവണയും കിരീടമുയർത്തി നൊവാക് ജോക്കോവിച്ച്. റഷ്യയുടെ ഡാനിയൽ മെഡ്വഡേവിനെ അനായാസം കീഴടക്കിയാണ് കിരീടനേട്ടം. മൂന്ന് സെറ്റ് നീണ്ട കളിയിൽ ആദ്യ സെറ്റിലൊഴികെ റഷ്യൻ താരത്തിന് ജോക്കോവിച്ചിനെതിരെ പൊരുതാനായില്ല. രണ്ടും മൂന്നും സെറ്റ് തികച്ചും അനായാസമായാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. 7-5, 6-2, 6-2 എന്നീ സ്‌കോറുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ വിജയം. കരിയറിലെ പതിനെട്ടാം ഗ്രാൻഡ്സ്ലാം വിജയമാണ് ഈ വിസ്മയ പ്രകടനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയത്. ഇതോടെ ഫൈനലിലെത്തിയപ്പോഴെല്ലാം കിരീടമെന്ന നേട്ടവും ജോക്കോവിച്ചിന് സ്വന്തമായി.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed