സ്വര്‍ണ, വജ്രാഭരണങ്ങള്‍ക്ക് അഞ്ചു ശതമാനം ഇറക്കുമതിച്ചുങ്കം


ദുബായ്: സ്വര്‍ണ, വജ്രാഭരണങ്ങള്‍ക്ക് അഞ്ചു ശതമാനം ഇറക്കുമതിച്ചുങ്കം ഈടാക്കാന്‍ ദുബായ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാൽ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് ഇതു തിരിച്ചടിയാകുമെന്നാണു സൂചന. അതെ സമയം ഇന്ത്യയിലെ ജ്വല്ലറികള്‍ക്ക് ഇതു ഗുണം ചെയ്യും. വിവാഹത്തിനും മറ്റുമായി ദുബായില്‍നിന്നു കോടികളുടെ സ്വര്‍ണം വാങ്ങുന്നവര്‍ വിലയില്‍ വലിയ വ്യത്യാസമില്ലാതാകുന്നതോടെ ഇന്ത്യയില്‍നിന്നു തന്നെ സ്വര്‍ണം വാങ്ങുമെന്നാണു കണക്കുകൂട്ടല്‍.

You might also like

Most Viewed