വിമാനത്തില്‍ പാമ്പ്; ദുബായ് സര്‍വീസ് റദ്ദാക്കി


ദുബൈ: അകത്ത് പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനം റദ്ദാക്കി. ഇന്നലെ മസ്കത്തില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എമിറേറ്റിസിന്‍െറ ഇ.കെ 863 വിമാനമാണ് റദ്ദാക്കിയത്.യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പായിരുന്നു സംഭവം.

പാമ്പിനെ പിടികൂടി സുരക്ഷ ഉറപ്പാക്കിയതിനുശേഷം വിമാനം വീണ്ടും പതിവുസര്‍വീസുകള്‍ തുടങ്ങിയതായി എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.

എന്‍ജിനീയര്‍മാരും ശുചീകരണ ജീവനക്കാരും ചേര്‍ന്ന് വിമാനത്തില്‍ മുഴുവന്‍ പരിശോധന നടത്തി പൂര്‍ണസുരക്ഷ ഉറപ്പാക്കുകയും ശുചിയാക്കുകയും ചെയ്തതിന് ശേഷമാണ് സര്‍വീസ് പുനഃരാരംഭിച്ചത്.

You might also like

Most Viewed