പവർ വിൻഡോയിൽ തല കുടുങ്ങിയ 2 വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ


ഷാർജ: രണ്ടുവയസ്സുകാരനായ കുട്ടിയുടെ തല ഓടിക്കൊണ്ടിരുന്ന കാറിന്റെ പവർ വിൻഡോയിൽ അബദ്ധത്തിൽ കുടുങ്ങി. അപകടത്തെ തുടർന്ന് കുട്ടി ഗുരുതരാവസ്ഥയിൽ അൽ ഖസിമി ആശുപത്രിയിൽ ഐ സി യു വിലാണ്. 

കുട്ടിയുടെ മാതാവാണ് കാർ ഓടിച്ചിരുന്നത്. പിന് സീറ്റിൽ 12 വയസ്സുകാരിയായ സഹോദരിയുടെ മടിയിലാണ് കുട്ടി ഇരുന്നത്. എന്നാൽ കാറിന്റെ ഗ്ലാസ്സിന്റെ പവർ വിൻഡോ ബട്ടൺ ഉപയോഗിച്ച് കുട്ടി കളിക്കുമ്പോൾ കുട്ടിയുടെ തല ഗ്ലാസിൽ കുടുങ്ങുകയായിരുന്നു.കുട്ടിയുടെ അമ്മ ഉടനെ തന്നെ കാർ നിർത്തുകയും  അബോധാവസ്ഥയിൽ ആയ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

You might also like

Most Viewed