യു­.എ.ഇ യിൽ വി­ദേ­ശജീ­വനക്കാ­രു­ടെ­ ക്രി­മി­നൽ‍ പശ്ചാ­ത്തലം പരിശോധിക്കാൻ ശുപാർശ


യു.എ.ഇ: രാജ്യത്തുള്ള മുഴുവൻ വിദേശ ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാനുള്ള ഉത്തരവ് വന്നേക്കും. ഇതുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട സമിതിയുടെ ശുപാർശ വൈകാതെ മന്ത്രിസഭയ്ക്ക് സമർപ്പിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രി സഖർ ബിൻ ഗോബാഷ് ഫെഡറൽ നാഷണൽ കൗൺസിലിൽ (എഫ്.എൻ.സി) വ്യക്തമാക്കി. മന്ത്രിസഭ അംഗീകാരം നൽകിയാൽ ചട്ടം നിലവിൽ വരും. ഇക്കാര്യത്തിൽ കഴിഞ്ഞ നവംബറിൽ ചേർന്ന മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.

ദുബൈയിൽ നിന്നുള്ള പ്രതിനിധി ഹമദ് അൽ റഹൂമിയുടെ ചോദ്യത്തിന് ഉത്തരമായാണ് എഫ്.എൻ.സിയിൽ മന്ത്രി ക്രിമിനൽ പശ്ചാത്തല പരിശോധന സംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കിയത്. 

രാജ്യത്ത് വിദേശികൾക്കിടയിൽ ക്രിമിനൽ കുറ്റങ്ങൾ കൂടിവരുന്നതായും ഇതിനെതിരെ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കണമെന്നും റഹൂമി പറഞ്ഞു. ഇതിന് മറുപടിയായാണ് രാജ്യത്തെ മുഴുവൻ വിദേശികളുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാനുള്ള ശുപാർശയ്ക്ക് വൈകാതെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നായി സഖർഗോബാഷ് അറിയിച്ചത്.

You might also like

Most Viewed