യുഎഇയില്‍ ചൂട് വര്‍ദ്ധിക്കുന്നു : താപനില അന്പത് ഡിഗ്രിക്കും മുകളില്‍


യുഎഇ : യുഎഇയില്‍ കൊടുംചൂട് വര്‍ദ്ധിക്കുന്നു. രാജ്യത്ത് താപനില അന്പത് ഡിഗ്രിക്കും മുകളിലെത്തി എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം അബുദാബിയില്‍ ലീവയില്‍ അന്പത്തിയൊന്ന് ഡിഗ്രി സെല്‍ഷ്യസ്‌ രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ രാജ്യത്ത് കടുത്ത ചൂട് തന്നെയാകും അനുഭവപ്പെടുക എന്നാണ് കാലവാസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

നാല്‍പ്പത്തിയൊമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ ഉള്‍പ്രദേശങ്ങളില്‍ താപനില ഉയരും. അതെസമയം തീരപ്രദേശങ്ങളില്‍ നാല്‍പ്പത്തിയൊന്ന് ഡിഗ്രി സെല്‍ഷ്യസോ നാല്‍പ്പത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസോ ആയിരിക്കും താപനില. അന്തരീക്ഷ ഈര്‍പ്പവും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും. രാത്രിയിലും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പമാകും അനുഭവപ്പെടുക.

കഴിഞ്ഞ ആഴ്ച്ചയില്‍ അബുദാബിയില്‍ അന്തരീക്ഷ ഈര്‍പ്പം നൂറ് ശതമാനം വര്‍ദ്ധിച്ചിരുന്നു. കടുത്ത ചൂട് അനുഭവപ്പെടുന്ന സമയങ്ങളില്‍ പൂറത്തിറങ്ങരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പുറത്തിറങ്ങുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കണം. അതെസമയം തന്നെ ചെറിയ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

യുഎഇയില്‍ പതിനഞ്ചാം തീയതിമുതല്‍ പുറത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം നിലവില്‍ വന്നിരുന്നു. ഉച്ചവിശ്രമ നിയമം തൊഴിലുടമകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും എന്നും അധികൃതര്‍ വ്യക്തമാക്കി.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed