ലോകത്തിലെ മികച്ച രണ്ടാമത്തെ നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു


അബുദാബി : ലോകത്തിലെ മികച്ച രണ്ടാമത്തെ നഗരമായി അബുദാബിയെ തിരഞ്ഞെടുക്കപ്പെട്ടു. ഇപ്‌സോസ് സിറ്റി ഇൻഡക്‌സ് സർവേയിൽ ന്യൂയോർക്ക് ആണ് ഒന്നാമത്. 16 – 64 വയസ്സ് പ്രായക്കാരായ 18,000 പേരുമായി 26 രാജ്യങ്ങളിൽ നടത്തിയ അഭിമുഖ സർവേയിലൂടെയാണ് നഗരങ്ങളെ തിരഞ്ഞെടുത്തത്.

സർവേയിൽ പങ്കെടുത്ത 21 ശതമാനം പേരും വ്യാപാര വാണിജ്യ രംഗത്തെ മികച്ച നഗരമായി അബുദാബിയെ വിലയിരുത്തി. രാജ്യാന്തര സമൂഹത്തിന് സംതൃപ്‌തിയോടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന നഗരമായാണ് അബുദാബി വിലയിരുത്തപ്പെട്ടതെന്ന് അബുദാബി ടൂറിസം ആൻഡ് കൾചറൽ അതോറിറ്റി ഡയറക്‌ടർ ജനറൽ സെയ്‌ഫ് സഈദ് ഗോബാഷ് പറഞ്ഞു.

രാജ്യാന്തര മാർക്കറ്റ് ഗവേഷണ സ്‌ഥാപനമായ ഇപ്‌സോസിന് ലോകത്തെ 88 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. 1975ൽ ഫ്രാൻസിൽ സ്‌ഥാപിതമായ ഇപ്‌സോസ് നിയന്ത്രിക്കുന്നത് റിസർച് പ്രഫഷനലുകളാണ്.

You might also like

Most Viewed