ദു­ബൈ­ മെ­ട്രോ­യ്ക്ക് പു­തി­യ കോ­ച്ചു­കൾ വരു­ന്നു­


ദുബൈ : ദുബൈ മെട്രോയ്ക്കായി അന്പത് അത്യാധുനിക കോച്ചുകൾ ഫ്രാൻസിൽ ഒരുങ്ങുന്നു. റൂട്ട് 2020 ലക്ഷ്യമിട്ടാണ് പുതിയ കോച്ചുകൾ ഒരുക്കുന്നത്. പുതിയ ട്രെയിനുകളുടെ നിർമ്മാണ പുരോഗതി ആർ.ടി.എ ഡയറക്ടർ‍ ജനറൽ മാത്തർ അൽ തായറുടെ നേതൃത്വത്തിൽ നേരിട്ടെത്തി വിലയിരുത്തി.

ഫ്രഞ്ച് കന്പനിയായ അൽസ്റ്റോമാണ് ദുബൈ മെട്രോയുടെ വികസന പ്രവർ‍ത്തനങ്ങൾക്കായി 50 പുതിയ കോച്ചുകൾ നിർമ്മിക്കുന്നത്. പുതിയതായി നിർമ്മിക്കുന്ന അന്പത് കോച്ചുകളിൽ പതിനഞ്ച് എണ്ണമാണ് എക്‌സ്‌പോ വേദിയിലേക്ക് നിർമ്മിക്കുന്ന റൂട്ട് 2020 നായി ഉപയോഗിക്കുക. 

ശേഷിക്കുന്ന മുപ്പത്തിയഞ്ച് കോച്ചുകൾ‍ ദുബൈ മെട്രോയുടെ മറ്റ് വികസന പ്രവർത്തകനങ്ങൾക്കും ഉപയോഗിക്കും. പുതിയ ട്രെയിനിനുള്ളിൽ രൂപകൽപ്പനയിൽ കാര്യമായ മാറ്റമാണ് വരുത്തുക. അവസാനത്തെ കോച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ളതായിരിക്കും.സീറ്റുകളുടെ ക്രമീകരണ

ത്തിലും പുതിയ ട്രെയിനുകളിൽ മാറ്റം ഉണ്ട്. എന്നാൽ കോച്ചുകളുടെ പുറമേയുള്ള രൂപകൽപ്പന ദുബൈ മെട്രോയുടെ നിലവിലെ ഡിസൈനിന് സമാനമായിരിക്കും. അത്യാധുനിക ഡിജിറ്റൽ ഡിസ്‌പ്ലേകൾ അടക്കം മറ്റ് മാറ്റങ്ങളും പുതിയ ട്രെയിനുകൾക്കുള്ളിൽ ഉണ്ട്. 2020ൽ ദുബൈയിൽ നടക്കുന്ന വേൾഡ് എക്‌സ്‌പോയോടനുബന്ധിച്ച് പതിനഞ്ച് കിലോമീറ്റർ നീളത്തിലാണ് മെട്രോ വികസിപ്പിക്കുന്നത്. 

You might also like

Most Viewed