റാ­സൽ­ഖൈ­മയി­ലെ­ മു­റൈദ് ബീ­ച്ച് നവീ­കരി­ക്കാൻ പദ്ധതി­ തയ്യാ­റാ­ക്കു­ന്നു­


റാസൽഖൈമ : മുറൈദ് ബീച്ച് നവീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതായി റാക് പബ്ലിക് വർക്ക് വിഭാഗം അറിയിച്ചു. സിറ്റി കൗണ്ടറുകൾ, കുട്ടികൾക്ക് കളിക്കാനുള്ള  സ്ഥലങ്ങൾ, വിനോദ സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുക. റാസൽഖൈമ കാർഷിക വിനോദ വിഭാഗം ഡെപ്യൂട്ടി തലവൻ സഈദ് അലി അൽ കാസ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

എമിറേറ്റിലെ സാന്പത്തിക പുരോഗതിയിലൂന്നിയ പദ്ധതിയുടെ ഭാഗമായി വരുംവർ ഷങ്ങളിൽ  എമിറേറ്റിലെ എല്ലാബീച്ചുകളിലും ഒരേ വികസന പ്രവർത്തനങ്ങൾ  നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 6000 ചതുരശ്രഅടി വിസ്തീർണമുള്ള പുതിയ വിനോദമേഖലകളും സൗകര്യങ്ങളും കളിപ്പാട്ടങ്ങളും ഈ പദ്ധതി പ്രകാരം സ്ഥാപിക്കും. 

നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും റെക്കോർഡ് സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിനും എല്ലാ വകുപ്പുകളും സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. എമിറേറ്റിൽ കൂടുതൽ  ഹരിതമേഖലകൾ  നിർമ്മിക്കുന്നതിലൂടെ കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ സാധിക്കും. 

മനോഹരമായ പ്രകൃതിസൗന്ദര്യമുള്ള മുറൈദ് ബീച്ച് വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.  സപ്തംബർ മുതൽ  രണ്ട് ഘട്ടമായുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ പൂർ ത്തീകരണത്തിനുശേഷം ഇവിടെ നിരവധി കലാപരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കും.

You might also like

Most Viewed