ഗൾ­ഫ് റൂ­ട്ടിൽ 50 കി­ലോ­ അധി­ക ലഗേജ് ഒാ­ഫറു­മാ­യി­ എയർ ഇന്ത്യ


ദുബൈ : ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് അന്പത് കിലോഗ്രാം ബാഗേജ് അലവൻസുമായി എയർ ഇന്ത്യ. ഇക്കോണമി ക്ലാസ്സുകാർ‍ക്കാണ് ഈ ആനുകൂല്യം. എയർ‍ ഇന്ത്യയുടെ സമീപകാലചരിത്രത്തിൽ‍ ഇതാദ്യമായാണ് അന്പത് കിലോ സൗജന്യ ബാഗേജ് അനുവദിക്കുന്നത്.  ഒരാൾക്ക് ചെക്ക്ഡ് ബാഗേജിൽ 50 കിലോഗ്രാം കൊണ്ടുപോകാം. ദുബായിൽ‍നിന്ന് കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, നെടുന്പാശ്ശേരി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കാണ് ഈ ആനുകൂല്യം.

ഷാർ‍ജയിൽ‍നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളിലും ഇതു ലഭ്യമാണ്. കേരളത്തിലേയ്ക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാർക്കാണ് 50 കിലോ ലഗേജ് ഒാഫർ നൽകുന്നത്. എട്ട് കിലോ ഗ്രാം ഹാൻഡ് ലഗേജും ലാപ്ടോപ്പും കൊണ്ടുപോകാം.

എന്നാൽ, ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ എട്ട് കിലോയിൽ ഉൾപ്പെടും. ഒരു ബാഗിന് മുപ്പത്തിരണ്ട് കിലോയിൽ കൂടുതൽ ഭാരം പാടില്ല. എയർ ഇന്ത്യയിൽ നിലവിൽ നാൽപ്പത് കിലോ ഗ്രാമായിരുന്നു ലഗേജ് അനുമതി. ഇതിൽക്കൂടുതൽ ലഗേജ് ഒരിക്കലും അനുവദിച്ചിരുന്നില്ല.ഇന്നലെ ആരംഭിച്ച ആനുകൂല്യം ഒക്ടോബർ‍ 31 വരെയുള്ള ടിക്കറ്റുകൾ‍ക്കും യാത്രകൾ‍ക്കും മാത്രമാണ് ബാധകം.

You might also like

Most Viewed