ഭക്ഷ്യസ്ഥാ­പനങ്ങളിൽ വാ­യു­സഞ്ചാ­രം ഉറപ്പാ­ക്കണമെ­ന്ന് ദു­ബൈ­ മു­നി­സി­പ്പാ­ലി­റ്റി­


ദുബായ് : ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ വായു സഞ്ചാരവും ഊഷ്മാവും ആരോഗ്യകരമായ നിലയിൽ പാലിക്കപ്പെട ണമെന്ന് ദുബൈ മുനിസിപ്പാലിറ്റി.
ഇത് സംബന്ധിച്ചു ദുബൈ മുനിസിപ്പാലിറ്റി പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. 643 ഭക്ഷ്യ സ്ഥാപനങ്ങളിൽ ഇതുസംബന്ധിച്ച ക്യാന്പയി ൻ നടത്തിയെന്ന് ഭക്ഷ്യപരിശോധന വിഭാഗം മേധാവി സുൽത്താൻ അൽ താഹിർ അറിയിച്ചു. 

തൊഴിലാളികളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഭക്ഷ്യശാലകളിൽ ഉറപ്പാക്കാനുമാണ് ക്യാന്പയിൻ നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
എമിറേറ്റിൽ 17,000 ഭക്ഷ്യസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. അടുക്കളയിലെയും തൊഴിൽ മേഖലയിലെയും താപനില 2526 ഡിഗ്രി സെൽഷ്യസ് ആയിരിക്കണമെന്നാണു ഭക്ഷ്യസ്ഥാപനങ്ങൾക്കു നൽകിയിരിക്കുന്ന നിബന്ധന.

ഇതിനിടെ, 141 സ്ഥാപനങ്ങൾ സുഗമവായുസഞ്ചാരവും നിർദ്ദിഷ്ട താപനിലയും ഉറപ്പാക്കിയെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ചില സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ, മാനദണ്ധങ്ങൾ പാലിക്കാത്തതിനാൽ, കടുത്ത ചൂടിൽ ജോലിക്കാർ ക്ഷീണിതരായിരിക്കുന്നതു മനസിലാക്കി സ്ഥാപനങ്ങളുടെ ഉടമകൾക്ക് പിഴ വിധിച്ചു. 

You might also like

Most Viewed