തൊ­ഴിൽ‍ മന്ത്രി­ ടി­.പി­ രാ­മകൃ­ഷ്ണൻ ഷെയ്ഖ് നഹ്യാ­നു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്തി


അബുദബി : തൊഴിൽ‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ‍ യു.എ.ഇ സാംസ്‌കാരിക വൈജ്ഞാനിക വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ‍ ബിൻ‍ മുബാറക് അൽ‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഷെയ്ഖ് നഹ്യാന്റെ വസതിയിൽ‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അബുദബിയിൽ നടക്കുന്ന ലോക സ്കിൽസ് സമ്മിറ്റിൽ പങ്കെടുക്കാനാണ് മന്ത്രിതല സംഘം അബുദാബിയിലെത്തിയത്.

തൊഴിൽ‍ മേഖലയിൽ‍ നൈപുണ്യത്തിന്റെ ആവശ്യകതയെപ്പറ്റി ഇരുവരും ചർ‍ച്ച ചെയ്തു. തൊഴിൽ മേഖലയിൽ നൈപുണ്യം ഉറപ്പാക്കാൻ ഗൗരവപൂർണമായ നടപടികൾ ആവശ്യമാണെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു. യു.എ.ഇയുടെ വികസനത്തിൽ‍ കേരളത്തിൽ‍ നിന്നുമുള്ള തൊഴിലാളികളുടെ പങ്കിനെ ഷെയ്ഖ് നഹ്യാൻ‍ പ്രകീർ‍ത്തിച്ചു. കേരളത്തിന്റെ സ്‌നേഹോപഹാരമായി ആറന്മുള കണ്ണാടി ഷെയ്ഖ് നഹ്യാന് മന്ത്രി സമ്മാനിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ ശശിധരൻ നായർ, തൊഴിൽ പരിശീലന കേന്ദ്രം എം.ഡി ശ്രീറാം വെങ്കട്ടരാമൻ, പ്രമുഖ വ്യവസായി എം.എ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed