ദു­ബൈ­ എയർ ഷോ­ ഷെയ്ഖ് മു­ഹമ്മദ് ഉദ്ഘാ­ടനം ചെ­യ്തു­


ദുബൈ : 15ാംമത് ദുബൈ എയർ ഷോ യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. ദുബൈ വേൾഡ് സെൻട്രലിലെ അൽ മക്തൂം വിമാനത്താവളത്തിലാണ് പ്രദർശനം നടക്കുന്നത്. എയർഷോയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രദർശനമാണ് ഉദ്ഘാടനം ചെയ്തതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. 1200 പ്രമുഖ വ്യോമയാന കന്പനികളും, 72,000 വിദഗ്ദ്ധരും പ്രദർശനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

You might also like

Most Viewed