ഇറാ­ന്റെ­ ഭീ­ഷണി­യെ­ യു­.എ.ഇ ഭയക്കു­ന്നി­ല്ലെ­ന്ന് വി­ദേ­ശകാ­ര്യമന്ത്രി­ അൻ‍­വർ ഗർ­ഗാ­ഷ്


ദുബൈ : ഇറാന്റെ ഭീഷണിയെ യു.എ.ഇ ഭയക്കുന്നില്ലെന്ന് യു.എ.ഇ വിദേശകാര്യമന്ത്രി ഡോ.അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു. ഇരാന്റെ ഭീഷണിയുടെ നിഴലിൽ യു.എ.ഇ നിഷ്ക്രിയമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ വെല്ലുവിളികളെ പ്രതിരോധിക്കുന്ന പുതിയ അമേരിക്കൻ ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധമായ നയങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ഇത്തരം നടപടികളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹവും മനസ്സിലാക്കിത്തുടങ്ങി. ഇറാഖിന് മേലുള്ള ഇറാന്റെ സ്വാധീനം കുറയ്ക്കാനും, ഇറാഖിനെ വീണ്ടും അറബ് ചേരിയുടെ കേന്ദ്രസ്ഥാനത്തെത്തിക്കാനും ശ്രമങ്ങ ൾ നടത്തണം. ഇതിനു അറബ് രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അൻവർ ഗർഗാഷ് അഭിപ്രയപ്പെട്ടു. തീവ്രവാദത്തെ പ്രതേിരോധിക്കുന്നതിൽ യെമനിൽ അറബ് സഖ്യസേന ഏറെ മുന്നോട്ടു പോയതായും ഗർഗാഷ് അറിയിച്ചു.

 ഖത്തറിൽ നിന്നുള്ള സഹായധനം നിലച്ചത് യെമൻ, സിറിയ, ലിബിയ എന്നിവിടങ്ങളിൽ രാഷ്ട്രീയപരമായ പുരോഗതിക്കു വഴി വച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാവി അറബ് സമൂഹം സ്വയം കെട്ടിപ്പടുക്കേണ്ടതുണ്ട്. ശക്തവും വികസിതവുമായ സൗദിയും ഈജിപ്റ്റുമാണ് സ്ഥിരത കൈവരിക്കാനാവശ്യം എന്നതാണ് യു.എ.ഇയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്ത മാക്കി.

You might also like

Most Viewed