ഉമ്മുൽ ഖു­വൈ­നിൽ വാ­ഹനാ­പകടം : 2 കു­ട്ടി­കൾ മരി­ച്ചു­


ഉമ്മുൽ ഖു­വൈൻ : എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കാറും ചരക്കു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എമിറേറ്റ്സ് റോഡിലൂടെ ഷാർജയിലേക്ക് പോകുകയായിരുന്ന വാഹനം മുന്പിൽ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൽ കുടുങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കുട്ടികൾ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് വിഭാഗം ഡയറക്ടർ അറിയിച്ചു. 

You might also like

Most Viewed