കടലിൽ ഇറങ്ങി മാലിന്യം ശേഖരിച്ച് ദുബൈ കിരീടാവകാശി


ദുബൈ : സന്നദ്ധ സേവനത്തിന് മുന്നിട്ടിറങ്ങി ലോക ശ്രദ്ധ നേടുന്ന ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വീണ്ടും ജനങ്ങളുടെ മനം കവരുന്നു. രാജ്യാന്തര സന്നദ്ധസേവന ദിനത്തിൽ ദുബൈയിലെ കടലിനടിയിൽ നിന്ന് മാലിന്യം ശേഖരിച്ചുകൊണ്ടാണ് ഇപ്രാവശ്യം അദ്ദേഹം മാതൃകയായത്. 

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പോസ്റ്റ് ചെയ്ത് നാലു മണിക്കൂറിനകം രണ്ടര ലക്ഷത്തിലേറെ പേരാണ് ഇൗ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ കണ്ടത്. അടുത്തിടെ 30 ദിവസം 30 മിനിറ്റ് പൊതുജനങ്ങൾ വ്യായാമം ചെയ്തുള്ള ദുബൈ ഫിറ്റ്നസ് ചലഞ്ച് പരിപാടിക്ക് ഷെയ്ഖ് ഹംദാൻ നേതൃത്വം നൽകിയിരുന്നു. സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങൾ ഇതിൽ പങ്കെടുത്തു. 

നിത്യജീവിതത്തിലെ ചെറിയ സേവനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഷെയ്ഖ് ഹംദാൻ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

You might also like

Most Viewed