ദു­ബൈ മസിൽ ഷോ­ വേ­ൾ­ഡ് ട്രേഡ് സെ­ന്ററിൽ തു­ടങ്ങി­


ദുബൈ: ബോഡി ബിൽ‍ഡിംഗിലെ താരങ്ങളുടെ പ്രകടനങ്ങളുമായി ദുബൈ മസിൽ‍ ഷോ വേൾ‍ഡ് ട്രേഡ് സെന്ററിൽ‍ തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ശക്തിമാൻ എഡ്ഡീ ഹാൾ‍, ഒളിന്പ്യന്മാരായ ജയ് കട്‌ലർ‍, റോണി കോൾ‍മാൻ‍ എന്നിങ്ങനെ നിരവധി പ്രശസ്തർ‍ മസിൽ‍ ഷോയിൽ‍ പങ്കെടുക്കുന്നുണ്ട്. ദുബൈ സ്‌പോർ‍ട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ‍ നടക്കുന്ന മസിൽ‍
ഷോയുടെ ആദ്യദിവസം കൗൺസിൽ‍ വൈസ് ചെയർ‍മാൻ‍ മാതർ‍ അൽ‍ തായർ‍ പ്രദർ‍ശനം സന്ദർ‍ശിച്ചു. 

150 ഫിറ്റ്‌നസ് ബോഡി ബിൽ‍ഡിംഗ് ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ‍ നിന്നായി പരിശീലകർ‍, ബോഡി ബിൽ‍ഡർ‍മാർ‍, പ്രൊഫഷണൽ‍ അത്‌ലറ്റുകൾ‍ എന്നിങ്ങനെ 20,000 സന്ദർ‍ശകർ‍ പ്രദർ‍ശനത്തിലെത്തും. 

ഇതോടനുബന്ധിച്ച് എമിറേറ്റിലെ ഏറ്റവും ശക്തരായ പുരുഷനെയും വനിതയെയും കണ്ടെത്താനുള്ള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർ‍ശനത്തോടനുബന്ധിച്ച് സെമിനാറുകളും ശിൽപശാലകളും നടക്കും. പത്ത് വയസിന് താഴെയുള്ളവർ‍ക്ക് പ്രവേശനം സൗജന്യമാണ്. 

You might also like

Most Viewed