മാ­നഭംഗക്കേ­സ് : ഇന്ത്യക്കാ­രന്റെ­ ശി­ക്ഷയിൽ ഇളവ്


ദുബൈ : മാനഭംഗക്കേസിൽ ദുബൈയിൽ ഇന്ത്യക്കാരന് ശിക്ഷയിൽ ഇളവ്.  കീഴ്ക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിൽ മേൽക്കോടതി ശിക്ഷ 10 വർഷമാക്കി കുറയ്ക്കുകയായിരുന്നു.

ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ക്രൂരമായി മർദ്ദിച്ച ശേഷം മാനഭംഗപ്പെടുത്തിയ കേസിൽ ആശാരിപ്പണിക്കാരനായ 47കാരനാണ് പ്രതി. 2016 ജൂലൈയിൽ സിറ്റി വാൽക്കിൽ 25 വയസുള്ള നേപ്പാളി യുവതിയെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 15 വർഷം തടവാണ് വിധിച്ചിരുന്നത്. 

പീഡനത്തിന് ഇരയായ യുവതി സെക്യൂരിറ്റി ഗാർഡിനെ വിവരം അറിയിക്കുകയും ഇയാൾ പോലീസിനെ അറിയിക്കുകയുമായിരുന്നു. പാർക്കിംഗ് ഏരിയയിൽ ഒളിച്ച ഇന്ത്യക്കാരനെ പോലീസ് പിടികൂടുകയും ജയിലിൽ അടയ്ക്കുകയുമായിരുന്നു. കീഴ്ക്കോടതി വിധിക്കുപിന്നാലെ അപ്പീൽ കോടതിയെ സമീപിച്ച പ്രതി, ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് വാദിച്ചു.

തുടർന്ന് വിശദമായ വാദം കേട്ട കോടതി ശിക്ഷയിൽ അഞ്ചു വർഷത്തെ ഇളവ് നൽകുകയായിരുന്നു. അതേസമയം, ശിക്ഷാ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.  

എന്നാൽ പ്രതിയുടെ നിലപാട് യുവതി തള്ളിക്കളഞ്ഞു. തന്നെ ശുചിമുറിയിലേക്ക് ബലം പ്രയോഗിച്ചുകൊണ്ടുപോയ പ്രതി ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചുവെന്നും സമ്മതിക്കാത്തതിനെ തുടർന്ന് ക്രൂരമായി മർദിച്ചുവെന്നും അവർ മൊഴി നൽകി.  

You might also like

Most Viewed