ദു­ബൈ­ സഫാ­രി­ ഇന്ന്­ തു­റക്കും


ദു­ബൈ­ : ജി.സി.സിയിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമായ ദുബൈ സഫാരി ഇന്ന് തുറക്കും. അൽ വർഖയിൽ 119 ഹെക്ടർ പ്രദേശത്ത് 100 കോടി ദിർഹം മുതൽ മുടക്കിലാണ് പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. രാവിലെ ഒന്പത് മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് സഫാരിയുടെ പ്രവർത്തന സമയമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. മികച്ച ഭക്ഷണശാലകൾ, വിനോദ കേന്ദ്രങ്ങൾ, പരിപാടികൾക്കായി പ്രത്യേകം വേദികൾ എന്നീ സജ്ജീകരണങ്ങളും പാർക്കിന്റെ ഭാഗമായുണ്ട്. ഉയർന്ന നിലവാരം, അന്താരാഷ്ട്ര മാനദണ്ധങ്ങൾക്കനുസരിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത് പാർക്കിലെത്തു ന്നവർക്ക് −ദുബൈ മുനിസിപ്പാലിറ്റി വാഹനത്തിനകത്തു നിന്ന് മൃഗങ്ങളെ കാണാം. 

കുട്ടികൾക്ക് 30 ദിർഹവും മുതിർന്നവർക്ക് 85 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. സഫാരി വില്ലേജ് ഒഴികെയുള്ള  ആകർഷണങ്ങൾ കാണുന്നതിന് കുട്ടികൾക്ക് 20 ദിർഹവും മുതിർന്നവർക്ക് 50 ദിർഹവുമാണ് നൽകേണ്ടത്. 60 വയസ്സിന് മുകളിലുള്ള വർക്കും ഭിന്നശേഷിയുള്ള വർക്കും മൂന്നു വയസ്സിനു താഴെയുള്ള  കുഞ്ഞുങ്ങൾക്കും പ്രവേശനം സൗജന്യമാണെന്ന് അധികൃതർ അറിയിച്ചു. 

പൂർണമായും സൗരോർജ്ജത്തിലാണ് സഫാരി പ്രവർത്തിക്കുന്നത്. വിശാലമായ പാർക്കിൽ സ്വൈര്യമായി വിഹരിക്കുന്ന മൃഗങ്ങളെ വാഹനത്തിനകത്തുനിന്ന് കാണാനാകുന്ന രീതിയിലായാണ് പാർക്ക് തയ്യാറായിരിക്കുന്നത്. വിനോദത്തിനും വിജ്ഞാനത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന നാൽ ഗ്രാമങ്ങളായാണ് സഫാരി ഒരുങ്ങിയിരിക്കുന്നത്. മൊത്തം 10,500 മൃഗങ്ങൾ പാർക്കിൽ അന്തേവാസികളായെത്തും. 

ആദ്യഘട്ടത്തിൽ 2500−ഓളം മൃഗങ്ങളാണ് പാർക്കിലെത്തിയിരിക്കുന്നത്. ഇവയിൽ 350 ഇനങ്ങൾ വംശനാശം സംഭവിക്കുന്ന ഇനത്തിൽപ്പെട്ടവയാണ്. ജുമൈറയിലെ ദുബൈ മൃഗശാലയിലെ മൃഗങ്ങളെ പൂർണമായും കഴിഞ്ഞമാസം തന്നെ പാർക്കിലേക്ക് മാറ്റിയി രുന്നു.

You might also like

Most Viewed