പിഞ്ചുകു­ഞ്ഞി­നെ­ കൊ­ന്നതാ­യി­ ഫി­ലി­പ്പീൻ സ്വദേശിനി


ദുബൈ : 32 വയസുള്ള ഫിലിപ്പീൻ യുവതി വിവാഹിതയാകാതെ പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ കുറ്റസമ്മതം നടത്തി. സപ്തംബർ 16ന് സ്പോൺസറുടെ സഹോദരിയുടെ അൽ ഖാസിസിലുള്ള ഫ്ളാറ്റിൽ െവച്ചാണ് സംഭവം നടന്നതെന്നും യുവതി പറഞ്ഞു. കുഞ്ഞിന്റെ വായിൽ തുണിതിരുകിയാണ് കൊലപ്പെടുത്തിയത് എന്ന് യുവതി മൊഴി നൽകി.

ഫിലിപ്പീൻ യുവതിയുടെ സ്പോൺസറുടെ സഹോദരിയും എയർ ഹോസ്റ്റസുമായ മുപ്പത്തിയാറുകാരിയുടെ മൊഴിയനുസരിച്ച് “സംഭവ ദിവസം ഒരു മണിയോടെ ഫിലിപ്പിൻ യുവതിയെ അസ്വസ്ഥമായ സാഹചര്യത്തിൽ‍ ഫ്ളാറ്റിൽ കണ്ടുവെന്നും കാര്യം തിരക്കിയപ്പോൾ, ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും യുവതി പറഞ്ഞു. തുടർന്ന് ശുചിമുറിയിൽ കയറിയ യുവതി ഏതാണ്ട് രണ്ട് മണിക്കൂറോളം അവിടെയിരുന്നു. നിരവധി തവണ വാതിലിൽ മുട്ടിയിട്ടും പുറത്തുവന്നില്ല. ഒടുവിൽ പുറത്തുവന്നപ്പോൾ അവരുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് ബാഗ് അടുക്കളയുടെ വാതിലിന് സമീപം െവച്ചു. എന്നിട്ട്, ഒരു കസേരയിൽ ഇരിക്കുകയും ചെയ്തു. യുവതിയെ വളരെ ക്ഷീണിതയായി കണ്ടതിനാൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. എന്നാൽ പിന്നീട്, സ്ഥിതി വഷളായതോടെ മൂന്ന് മണിക്ക് ആംബുലൻസ് വിളിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അപ്പോഴാണ് ഡോക്ടർ പറഞ്ഞത് യുവതി പ്രസവിച്ചുവെന്നും അതിനാലാണ് രക്തം വരുന്നതെന്നും” സ്പോൺസറുടെ സഹോദരി കോടതിയിൽ പറഞ്ഞു.

നിയമാനുസൃതമല്ലാതെ പ്രസവം നടന്ന കാര്യം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫ്ളാറ്റിലെത്തിയ പോലീസ് പലയിടത്തും രക്തം കണ്ടു. യുവതിയുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗിൽ മരിച്ച കുഞ്ഞിനെയും കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ ജനിച്ച കുഞ്ഞ് ആരോഗ്യവാൻ ആയിരുന്നുവെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി.

You might also like

Most Viewed