ക്രി​​­​​സ്തുമ​സ് ആ​ഘോ​​­​​ഷ പരിപാടികളുമായി എ​മി​​­​​റേ​​­​​റ്റ്സ്


ദുബൈ : യാത്രക്കാർക്ക് ക്രിസ്തുമസ് ആഘോഷ പരിപാടികളുമായി എമിറേറ്റ്സ് എയർലൈൻസ്. പ്രത്യേക ഭക്ഷണം, ക്രിസ്തുമസ് സമ്മാനങ്ങൾ, വിനോദ പരിപാടികൾ തുടങ്ങിയവയാണ് ക്രിസ്തുമസിന്റെ ഭാഗമായി എമിറേറ്റ്സ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇന്ത്യയിൽനിന്ന് എമിറേറ്റ്സ് എയർലൈൻസിൽ യാത്ര ചെയ്യുന്ന എല്ലാ ക്യാബിൻ ക്ലാസുകളിലുമുളള യാത്രക്കാർക്ക് ഇതിനുള്ള അവസരം ലഭിക്കും.

നിലവിൽ ലഭ്യമായ പ്രാദേശിക വിഭവങ്ങളെ കൂടാതെ ക്രിസ്തുമസ് കേക്കുകൾ, ജ്യൂസുകൾ, പച്ചക്കറി പഴവർഗ്ഗങ്ങൾ, വിവിധ ഇനം സാലഡുകൾ, ഡ്രൈ ഫ്രൂട്ടുകൾ, ചോക്ലേറ്റുകൾ സ്വാദിഷ്ടമായ മധുര പലഹാരങ്ങൾ തുടങ്ങിയവയെല്ലാം ക്രിസ്തുമസ് ആഘോഷ പരിപാടികളുടെ ഭാഗമായി ഇക്കോണമി ക്ലാസ്, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് തുടങ്ങിയ വിവിധ യാത്രക്കാർക്ക് ആസ്വദിക്കാം.

You might also like

Most Viewed