ജി­ഞ്ചർ ബ്രെഡ് ബു­ർ­ജ് ഖലീ­ഫ


ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ കോൺകോഴ്സിന് മൂന്നിൽ യാത്രക്കാരെ വിസ്മയിപ്പിക്കാനായി ‘ജിഞ്ചർ ബ്രെഡ്’ ബുർജ് ഖലീഫ ഒരുക്കിയിരിക്കുകയാണ് അഡ്രസ് ദുബൈ മറിന ഹോട്ടൽ. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മാതൃകയിലാണ് ‘ജിഞ്ചർ ബ്രെഡ്’ ഒരുക്കിയിരിക്കുന്നത്.

ക്രിസ്തുമസ്, നവവത്സരം പ്രമാണിച്ചാണ് പുതുമയാർന്ന ഇൗ കാഴ്ചയൊരുക്കിയത്. 14 മീറ്റർ ഉയരമുള്ള ജിഞ്ചർ ബുർജ് ഖലീഫ സമ്മാനപ്പെട്ടികളും വെളിച്ചവുമൊക്കെ തൂക്കി അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യൻ ഷെഫ് അവിനാഷ് മോഹന്റെ നേതൃത്വത്തിൽ അഡ്രസ് ദുബൈ മറീനയിലെ ആറ് പാചക വിദഗ്ദ്ധർ 432 മണിക്കൂറോളം പാടുപെട്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

You might also like

Most Viewed