ഒരേ ദിവസം 11 ഷോറൂമുകളുമായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്


ദുബൈ : ലോകത്തെ ഏറ്റവും വലിയ അഞ്ച് ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഒരേ ദിവസം ആറ് രാജ്യങ്ങളിലായി 11 ഷോറൂമുകൾ ആരംഭിക്കുന്നു. നാളെയാണ് ആറ് രാജ്യങ്ങളിലായി 11 ഷോറൂമുകളുടെയും ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്നത്.

ആദ്യമായാണ് ഒരു ഇന്ത്യൻ ജ്വല്ലറി ഗ്രൂപ്പ് ആഗോള തലത്തിൽ ഒരുമിച്ച് 11 ഷോറൂമുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. യു.എ.ഇയിൽ അൽ ഖെയിൽ മാൾ, അൽ−ഹസാന ലുലു ഹൈപ്പർ മാർക്കറ്റ്, അൽ−ബുഹൈറ ലുലു ഹൈപ്പർ മാർക്കറ്റ്, സഹാറ സെന്റർ, അജ്മാൻ സിറ്റി സെന്റർ, ഖത്തറിൽ മാൾ ഓഫ് ഖത്തർ, ലഗൂണ മാൾ, ഒമാനിൽ മസ്ക്കറ്റ് സിറ്റി സെന്റർ, സിംഗപ്പൂരിൽ എ.എം.കെ ഹബ്, മലേഷ്യയിൽ അംപാംങ്ങ് പോയിന്റ് ഷോപ്പിംഗ് സെന്റർ, ഇന്ത്യയിലെ തെലങ്കാനയിൽ വാറംഗൽ എന്നിവിടങ്ങളിലാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന് ഇന്ത്യയ്ക്ക് പുറമേ മിഡിൽ ഈസ്റ്റിലും ഫാർ ഈസ്റ്റ് രാജ്യങ്ങളിലും സജീവ സാന്നിധ്യമാണുളളത്. നിലവിൽ ഇന്ത്യയിൽ 90ഉം ഒന്പത് വിദേശ രാജ്യങ്ങളിലായി 107ഉം അടക്കം 197 ഷോറൂമുകളാണ് ലോകത്താകമാനമായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന് ഉണ്ടായിരുന്നത്. പുതിയ ഷോറൂമുകളുടെ ആരംഭത്തോടെ ലോകത്താകമാനമുളള മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഗ്രൂപ്പിന്റെ ഷോറൂമുകളുടെ എണ്ണം 208 ആയി ഉയരും.

ആഗോളതലത്തിൽ ജ്വല്ലറി ബ്രാൻഡിനുളള സ്വാധീനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വലിയ സ്വീകാര്യതയാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ആഗോള തലത്തിൽ കൂടുതൽ ഷോറൂമുകൾ ആരംഭിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. വിശ്വാസ്യത, സത്യസന്ധത, സുതാര്യത, ഗുണമേന്മ തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഏത് വിഭാഗം ഉപഭോക്താക്കളുടെയും അഭിരുചിക്കിണങ്ങുന്ന ആഭരണങ്ങൾ മികച്ച മൂല്യാധിഷ്ഠിത സേവനങ്ങളോട് കൂടി നൽകുവാൻ സാധിക്കുന്നു എന്നതാണ് ആഗോള വിപണിയിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിനെ പ്രിയങ്കരമാക്കുന്നതെന്ന് എം.പി അഹമ്മദ് പറഞ്ഞു. 2018ൽ കൂടുതൽ ഷോറൂമുകളും സ്വർണ്ണാഭരണ നിർമ്മാണ യൂണിറ്റുകളും ആരംഭിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ജ്വല്ലറി ബ്രാൻഡ് എന്ന ലക്ഷ്യത്തിലേയ്ക്കുളള കുതിപ്പിനാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് തയ്യാറെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭരണമെന്ന നിലയിലുളള ഉപയോഗത്തിനൊപ്പം മികച്ച നിക്ഷേപമൂല്യമുളളതും സ്വർണ്ണവ്യാപാരമേഖലയ്ക്ക് മുതൽകൂട്ടാണ്. ഓരോ രാജ്യങ്ങളിലും ഏർപ്പെടുത്തിയ പുതിയ നികുതി ഘടനകളുമായി ഉപഭോക്താക്കൾ താതാത്മ്യം പ്രാപിക്കുന്നതോടെ ഈ മേഖല കുടുതൽ ശക്തമായ വളർച്ച കൈവരിക്കുമെന്നുതന്നെയാണ് കരുതുന്നതെന്ന് മലബാർ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി അബ്ദുൽ സലാം പറഞ്ഞു. ആഗോള തലത്തിലുളള വിപുലീകരണത്തിന്റെ ഭാഗമായി ഈ വർഷം വ്യത്യസ്ത ഫോർമാറ്റുകളിലായി 50 ഷോറൂമുകൾകൂടി ആരംഭിക്കുമെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. യുഎസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി മലബാർ ഗ്രൂപ്പിന്റെ പ്രവർത്തനം ഈ വർഷംതന്നെ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ പുതിയ ഷോറൂമുകൾക്ക് പുറമേ കൂടുതൽ ആഭരണ നിർമ്മാണ ശാലകൾ ആരംഭിക്കാനും അത് വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമാണ് തീരുമാനമെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻ്സ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ പറഞ്ഞു.

ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും വിദേശത്ത് സൗദി, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലുമാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന് ആഭരണ നിർമ്മാണ യൂണിറ്റുകൾ ഉളളത്.

200മത്തെ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുളള ആഘോഷ പരിപാടികൾ ഷാർജയിലെ അൽ ഹസാനയിൽ നടക്കും. ആഘോഷ പരിപാടിയിൽ ബോളിവുഡ് താരം അനിൽ കപൂർ പങ്കെടുക്കും.

പ്രതികൂലമായ വിപണി സാഹചര്യത്തിലും ഷോറൂമുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് 11 പുതിയ ഔട്ട്ലെറ്റുകൾ തുറക്കുവാനുളള തീരുമാനം മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഈ രംഗത്തെ വളർച്ചയും ആത്മവിശ്വാസവുമാണ് വ്യക്തമാക്കുന്നത്.

സ്വർണ്ണം, വജ്രാഭരണങ്ങളുടെയും ലൈഫ് ൈസ്റ്റൽ ഉൽപ്പന്നങ്ങളുടെയും വിപണനത്തിൽ മുൻനിരയിലുളള ഗ്രൂപ്പാണ് മലബാർ ഗ്രൂപ്പ്. ഗ്രൂപ്പ് കാഴ്ചവെയ്ക്കുന്ന മറ്റൊരു ആഭരണ ശ്രേണിയാണ് ‘എം.ജി.ഡി ലൈഫ് ൈസ്റ്റൽ ജ്വല്ലറി’. പുതുമയാർന്ന ട്രെൻഡി ലെയ്റ്റ് വെയിറ്റ് ആഭരണങ്ങളുടെ ഈ പ്രത്യേക ശേഖരവും ആധുനിക കാലത്തെ സ്ത്രീകൾക്കിണങ്ങും വിധമാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് അവതരിപ്പിച്ചിരിക്കുന്നത്.

ഉന്നത ഗുണനിലവാരമുളള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനൊപ്പം മികച്ച സേവനവും കന്പനിയുടെ മുഖമുദ്രയാണ്. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണിൽ നിന്നും ആഭരണങ്ങൾ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്.

You might also like

Most Viewed