അപകടത്തിൽ കാല് നഷ്ടപ്പെ­ട്ട മലയാ­ളി­ക്ക് 10 ലക്ഷം ദി­ർഹം നഷ്ടപരി­ഹാ­രം


ദുബൈ : തൊഴിൽ സ്ഥലത്തെ അപകടത്തിൽ വലതുകാൽ നഷ്ടപ്പെടുകയും ദേഹമാകെ പൊള്ളലേൽക്കുകയും ചെയ്ത തൃശ്ശൂർ സ്വദേശി ബാലൻ നഷ്ടപരിഹാരമായി പത്തു ലക്ഷം ദിർഹം (ഏകദേശം 1.73 കോടി രൂപ) നൽകാനുള്ള കീഴ്‌ക്കോടതി വിധി അജ്മാൻ‍ അപ്പീൽ കോടതി ശരിവെച്ചു.  

2014−ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാർജയിലെ ഒരു കന്പനിയിൽ‍ സഹായിയായി ജോലിചെയ്തിരുന്നബാലൻ കേടുവന്ന ശീതീകരണി നന്നാക്കാൻ ടെക്‌നീഷ്യനോടൊപ്പം പോയതായിരുന്നു. ടെക്‌നീഷ്യൻ ശ്രദ്ധയില്ലാതെ ശീതീകരണിയിൽ നൈട്രജന് പകരം ഓക്‌സിജൻ നിറച്ചപ്പോൾ കംപ്രസ്സർ പൊട്ടിത്തെറിച്ചു. അപകടത്തെത്തുടർന്നു ദേഹമാസകലം പൊള്ളലുമായി അജ്മാൻ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലൻ പല ശസ്ത്രക്രിയകൾക്കും വിധേയനായി, ഒടുവൽ വലതുകാൽ മുറിച്ചു മാറ്റുകയും ചെയ്തു.

നാട്ടിൽപ്പോയി തിരിച്ചെത്തിയ ബാലൻ ദുബൈയിലെ അൽകബ്ബാൻ അഡ്വക്കേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി വഴി കേസ് കൊടുത്തു. ഇതേത്തുടർന്ന് അപകടത്തിന് കാരണക്കാരനായ ടെക്‌നീഷ്യനെയും കന്പനിയെയും കുറ്റക്കാരായി കണ്ടെത്തി. നഷ്ടപരിഹാരമായി പത്തു ലക്ഷം ദിർഹം നൽകാനും ഉത്തരവായി.

You might also like

Most Viewed