നരേ­ന്ദ്ര മോ­ദി­ ഷെ­യ്ഖ് മു­ഹമ്മദു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്തി­


ദുബൈ : യു.എ.ഇ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. സുപ്രധാന മേഖലാ− രാജ്യാന്തര വിഷയങ്ങൾ ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കേണ്ടതുണ്ടെന്നു വിലയിരുത്തി. 

രാജ്യാന്തര സർക്കാർ ഉച്ചകോടിയോടനുബന്ധിച്ചു നടന്ന കൂടിക്കാഴ്ചയിൽ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ മുഹമ്മദ് ഗർഗാഷ്, രാജ്യാന്തര സഹകരണ സഹമന്ത്രി റീം ഇബ്രാഹിം അൽ ഹാഷിമി, റൂളേഴ്സ് കോർട്ട് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ഷെയ്ബാനി, പ്രോട്ടോകോൾ ഡിപാർട്മെന്റ് ഡയറക്ടർ ജനറൽ ഖലീഫ സഈദ് സുലൈമാൻ, ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി േഡാ. അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന എന്നിവരും പങ്കെടുത്തു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദുബൈ സമൂഹം ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ഓപറാ ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. രാവിലെ 9.30നായിരുന്നു പ്രധാനമന്ത്രിയുടെ സമ്മേളനം. ഭാരത് മാതാ ജയ് വിളികൾ മുഴങ്ങുന്നതിനിടെ, പ്രധാനമന്ത്രി എത്തി. പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനത്തിനു ശേഷം യു.എ.ഇ− ഇന്ത്യാ ബന്ധത്തിലുണ്ടായ വളർച്ചയെക്കുറിച്ചും അക്കാര്യം സ്വദേശികൾ പ്രതിഫലിപ്പിക്കുന്നതിനെക്കുറിച്ചും യു.എ.ഇ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. 

തുടർന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ളബന്ധത്തിലെ വഴിത്തിരിവിനെക്കുറിച്ച് പരാമർശിച്ചായിരുന്നു മോദിയുടെ തുടക്കം. സുഗമമായി ബിസിനസ് ചെയ്യുന്നതിൽ ലോകബാങ്കിന്റെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. എന്നാൽ ഇപ്പോൾ ദ്രുതഗതിയിൽ ഇന്ത്യ നൂറാം സ്ഥാനത്തെത്തി. എന്നാൽ ഇതുകൊണ്ടൊന്നും നമ്മൾ തൃപ്തരല്ല, കൂടുതൽ നന്നായി ചെയ്യും. കൂടുതൽ ഉയരങ്ങളിലെത്താൻ ചെയ്യാവുന്നതെല്ലാം ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എണ്ണയിതര വ്യാപാരം വർദ്ധിപ്പിക്കാനും ഇന്ത്യയും യു.എ.ഇയും തമ്മിൽ ധാരണയായി. എക്സ്പോ 2020ൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഷെയ്ഖ് മുഹമ്മദ് സ്വാഗതം ചെയ്തു. എക്സ്പോയുടെ തയ്യാറെടുപ്പുകളായും മറ്റും നടക്കുന്ന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളിലും യു.എ.ഇയുടെ വികസന പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ ഇന്ത്യൻ കന്പനികൾക്ക് താൽപ്പര്യമുണ്ട്.

ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസന നിധിയിൽ നിക്ഷേപിക്കാനുള്ള യു.എ.ഇയുടെ താൽപ്പര്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. യു.എ.ഇയുടെ ഐ.ടി മേഖലയിൽ ഇന്ത്യൻ കന്പനികൾ നിക്ഷേപം നടത്താൻ താൽപ്പര്യം കാണിച്ചതിൽ ഷെയ്ഖ് മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.

You might also like

Most Viewed