യു­.എ.ഇയിൽ ഓട്ടോ­ണമസ് പോ­ഡു­കളു­ടെ­ പരീ­ക്ഷണയോ­ട്ടം തു­ടങ്ങി­


ദുബൈ : ചെറിയ യാത്രകൾക്കുള്ള സ്വയംനിയന്ത്രിത വാഹനമായ ഓട്ടോണമസ് പോഡുകളുടെ പരീക്ഷണയോട്ടം തുടങ്ങി. സ്മാർട് ദുബൈ പദ്ധതിയോടനുബന്ധിച്ചു സ്വയം നിയന്ത്രിത വാഹനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണിത്. രാജ്യാന്തര സർക്കാർ ഉച്ചകോടിയോട് അനുബന്ധിച്ചായിരുന്നു പോഡുകളുടെ പരീക്ഷണയോട്ടം.  ഓട്ടോണമസ് പോഡുകളുടെ രണ്ടു കംപാർട്മെന്റുകളാണു ദുബൈയിൽ എത്തിച്ചത്. 

നിർദ്ദിഷ്ട പാതകളിലൂടെയായിരിക്കും ഇവയുടെ സഞ്ചാരം. യാത്രയ്ക്കിടയിൽ ഇത്തരം വാഹനങ്ങൾ പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കും. മൊബൈൽ വഴി യാത്രക്കാർ ഓട്ടോണമസ് പോഡ് ബുക്ക് ചെയ്യണം. ബുക്കിംങ് റഫറൻസിനൊപ്പം ലഭിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ മാത്രമേ വാഹനത്തിൽ കയറാൻ സാധിക്കൂ. യാത്രയ്ക്കിടയിൽ ഏതു പോഡിലേക്കു മാറിക്കയറണം എന്നതു സംബന്ധിച്ചും യാത്രക്കാർക്കു മൊബൈലിൽ നിർദ്ദേശം ലഭിക്കും. ഒരു കന്പാർട്മെന്റിൽ ആറു സീറ്റുകളാണുണ്ടാകുക. യായി മൂന്നുമണിക്കൂർ സഞ്ചരിക്കാം.  

You might also like

Most Viewed