സ്വദേ­ശി­വൽ­ക്കരണം : യു­.എ.ഇയിൽ സ്വകാ­ര്യ കന്പനി­കൾ­ക്ക് വി­സാ­ ഫീ­സിൽ ഇളവ്


അബുദാബി : യു.എ.ഇയിൽ സ്വദേശിവൽക്കരണ പദ്ധതിയിൽ പങ്കാളികളാകുന്ന സ്വകാര്യ കന്പനികൾക്ക് വിസ ഫീസിൽ ഇളവു നൽകാൻ തുടങ്ങിയെന്നു മന്ത്രി നാസർ ബിൻ താനി അൽ ഹാമിലി. സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കാൻ സ്വദേശിവൽക്കരണ ക്ലബ്ബുകൾ രൂപീകരിച്ചാണ് നടപടികൾ ഊർജ്ജിതമാക്കുക. ഇതിൽ കന്പനികൾക്ക് അംഗത്വം നൽകുമെന്നും വ്യക്തമാക്കി. 

ഒരു വിദേശ തൊഴിലാളിയെ കൊണ്ടുവരണമെങ്കിൽ 3000 ദിർഹം ഫീസ്‌ ഇനത്തിൽ കന്പനികൾ നൽകണം. സ്വദേശിവൽക്കരണ ക്ലബ്ബിൽ അംഗത്വം നേടുന്നതോടെ ഈ നിരക്ക് 300 ദിർഹമായി കുറയും. മാത്രമല്ല ഈ കന്പനികൾ മന്ത്രാലയത്തിലെ പ്ലാറ്റിനം വിഭാഗത്തിലേക്ക് മാറുകയും ചെയ്യും. ഇതോടെ വിസാ അപേക്ഷകളുടെ നിരക്ക് കുത്തനെ കുറയും. സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കാൻ സ്വകാര്യ കന്പനികൾക്കുള്ള ക്ലബ്ബ് കഴിഞ്ഞ വർഷമാണു നിലവിൽ വന്നത്. പ്ലാറ്റിനം, ഗോൾഡ്‌, സിൽവർ എന്നിങ്ങനെ മൂന്നായി കന്പനികളെ വേർതിരിച്ചാണ് വിസ ഇളവുകൾ നൽകുക.

ഓരോ സ്ഥാപനത്തിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണം നോക്കിയാണ് അംഗത്വം നൽകുന്നത്. കന്പനികളിലുള്ള മൊത്തം തൊഴിലാളികളെയും അവരുടെ വിദ്യാഭ്യാസ യോഗ്യതയും സ്വദേശികളുടെ എണ്ണവും താരതമ്യം ചെയ്താണ് കന്പനികൾക്ക് മന്ത്രാലയം ഇളവു നൽകുക. കന്പനികളുടെ തൊഴിൽനിയമനം, പരിശീലനം, നടത്തിപ്പ്, തൊഴിൽ സാഹചര്യം എന്നിവയ്ക്കെല്ലാം തോത് നിശ്ചയിച്ചിട്ടുണ്ട്.

You might also like

Most Viewed