ചു­വപ്പ് സി­ഗ്നൽ മറി­കടക്കൽ : അബുദാബിയിൽ കഴി­ഞ്ഞവർ­ഷം 13000 വാ­ഹനങ്ങൾ­ക്ക് പി­ഴ


അബുദാബി : കഴിഞ്ഞ വർഷം ചുവപ്പ് സിഗ്നൽ മറികടന്നതിന് 13,000 മോട്ടോർ വാഹനങ്ങൾക്ക് അബുദാബി പോലീസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയതായി ഔദ്യോഗിക അറിയിപ്പ്. ചുവപ്പ് സിഗ്നൽ മറികടന്നു സഞ്ചരിക്കുന്ന ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും ഡ്രൈവറുടെ ലൈസൻസിൽ 12 ബ്ലാക് പോയിന്റും പിഴ ചുമത്തുകയും വാഹനം 30 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ കണ്ടുകെട്ടുകയും ചെയ്യും.

ഹെവി വാഹനങ്ങളാണ് ചുവപ്പ് സിഗ്നൽ മറികടക്കുന്നതെങ്കിൽ 3000 ദിർഹമാണ് പിഴ. കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും. കഴിഞ്ഞ വർഷം ആറ് ശതമാനം റോഡപകടങ്ങൾക്ക് കാരണമായത് റെഡ് സിഗ്നൽ മറികടന്നുള്ള സഞ്ചാരമായിരുന്നു. 

ഡ്രൈവർമാർ ജാഗ്രത പാലിക്കാതെ സഞ്ചരിക്കുന്നതാ ണ് സിഗ്നലുകളിലെ അപകട ങ്ങൾക്കു കാരണം. ജംക്‌ഷൻ ക്രോസ് ചെയ്യുന്പോഴും വാഹനത്തിന്റെ വേഗം നിയന്ത്രിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കുകയും വേണമെന്ന് അബുദാബി പോലീസ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

You might also like

Most Viewed