നഗരസൗ­ന്ദര്യവൽ­ക്കരണ പദ്ധതി­കൾ ഊർ­ജ്ജി­തമാ­ക്കി­ ദു­ബൈ­ മു­നി­സി­പ്പാ­ലി­റ്റി­


ദുബൈ: നഗരസൗന്ദര്യവൽക്കരണവും ഹരിതമേഖലകളുടെ വ്യാപനവും ലക്ഷ്യമിട്ടുള്ള പദ്ധതികൾ മുനിസിപ്പാലിറ്റി ഊർജ്ജിതമാക്കി. പാതയോരങ്ങളും ചത്വരങ്ങളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പൂച്ചെടികളും അലങ്കാരവൃക്ഷങ്ങളും നട്ടുപിടിപ്പിക്കും. എമിറേറ്റിനെ ഹരിതനഗരമാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണു പദ്ധതികൾ പൂർത്തിയാക്കുക.

ഹരിതവൽകരണ പരിപാടികളുടെ ഭാഗമായി പുതിയ മേഖലകളിൽ ജലസേചനത്തിനുള്ള പൈപ്പുകൾ സ്ഥാപിച്ചുവരുകയാണ്. ഇവിടെ വളക്കൂറുള്ള മണ്ണിട്ടു നികത്തി മരങ്ങൾ നട്ടുപിടിപ്പിക്കും. കൃഷിയിടങ്ങൾ വ്യാപിപ്പിക്കുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ഹാപ്പിനെസ് സ്ട്രീറ്റ്, സെക്കൻഡ് ഓഫ് ഡിസംബർ സ്ട്രീറ്റ്, ഷിൻദഗ,
വാഫി ഇന്റർസെക്ഷൻ, സബീൽ 1, സബീൽ 2 റോഡുകൾ എന്നിവിടങ്ങളിൽ സൗന്ദര്യവൽകരണ നടപടികൾ പൂർത്തിയായിട്ടുണ്ട്. 

മെയ്ദാൻ സ്ട്രീറ്റിലെ പദ്ധതികൾ ഈ മാസാവസാനത്തോടെ പൂർത്തിയാകും. നടപടികളുടെ പുരോഗതി വിലയിരുത്താൻ വിവിധ വകുപ്പുകളുടെ മേധാവികളെയും ഡയറക്ടർമാരെയും ഉൾപ്പെടുത്തി പ്രത്യേക സമിതിക്കു രൂപം നൽകിയിട്ടുണ്ട്. മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ (പരിസ്ഥിതി−പൊതുജനാരോഗ്യ വിഭാ
ഗം) താലിബ് ജുൽഫാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പദ്ധതികളുടെ പുരോഗതി വിലയിരുത്തി.  സമിതിയംഗങ്ങൾ എല്ലാമാസവും പദ്ധതി മേഖലകൾ സന്ദർശിക്കുകയും പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്യും.

You might also like

Most Viewed