അഴി­മതി­യി­ല്ലാ­ രാ­ഷ്ട്രങ്ങളു­ടെ­ പട്ടി­കയിൽ യു­.എ.ഇക്ക് വൻ മു­ന്നേ­റ്റം


ദുബൈ : ലോകത്ത് ഏറ്റവും കുറവ് അഴിമതിയുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ യു.എ.ഇയ്ക്ക് വൻ മുന്നേറ്റം. 2016ൽ 66 പോയിന്റുകളുണ്ടായിരുന്ന യു.എ.ഇ 2017ലെ പട്ടിക പ്രകാരം 71 പോയിന്റുകളുമായി 21ാം സ്ഥാനത്ത്. മധ്യപൂർവ രാഷ്ട്രങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനമാണ് പട്ടികയിൽ യു.എ.ഇ സ്വന്തമാക്കിയിട്ടുള്ളത്. 2016 ൽ 66 പോയിന്റു നേടിയ യു.എ.ഇയ്ക്ക് 2017ൽ 71 പോയിന്റുകളാണ് ലഭിച്ചത്. 

പൂജ്യം മുതൽ 100 വരെയുള്ള പോയിന്റുകൾ അടിസ്ഥാനമാക്കിയാണ് ട്രാൻസ്പറൻസി ഇന്റർനാഷണൽ പുറത്തിറക്കിയ പട്ടികയിൽ രാഷ്ട്രങ്ങളെ തിരിച്ചിരിക്കുന്നത്. പൂജ്യം പോയിന്റുള്ളവർ സന്പൂർണ അഴിമതി രാഷ്ട്രവും മുകളിലേക്കു പോകും തോറും അഴിമതിയുടെ തോത് കൂറയുന്നതുമാണ്. 100 പോയിന്റുകൾ ലഭിക്കു
ന്നവരാകും പട്ടികയിൽ അഴിമതിയേ ഇല്ലാത്ത രാജ്യങ്ങൾ. 

പട്ടികയിൽ 81ാം റാങ്കിലുള്ള ഇന്ത്യയ്ക്ക് 2017ൽ 40 പോയിന്റുകളാണുള്ളത്. 2016ലും ഇന്ത്യയ്ക്ക് 40 പോയിന്റായിരുന്നു. ഏഷ്യ പസഫിക് മേഖലയിലെ ചില രാഷ്ട്രങ്ങളിൽ മാധ്യമ പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരെ വലിയ ഭീഷണിയുള്ളതായി ട്രാൻസ്പറൻസി ഇന്റർനാഷണൽ വിലയിരുത്തി. ഫിലിപ്പീൻസ്, ഇന്ത്യ, മാലദ്വീപ് എന്നീ രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ ഏറെ മുന്പിലാണ്. ആറുവർഷത്തിനിടെ അഴിമതിക്കെതിരായി പോരാടുന്ന 15 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായും ഇവർ വ്യക്തമാക്കി.

89, 88 പോയിന്റുകളുമായി ന്യൂസീലൻഡ്, ഡെൻമാർക് എന്നീ രാഷ്ട്രങ്ങളാണ് പട്ടികയിൽ ഒന്നാമതുള്ളത്. 14, 12, 9 പോയിന്റുകളുമായി സിറിയ, സൗത്ത് സുഡാൻ, സൊമാലിയ എന്നീ രാഷ്ട്രങ്ങളാണ് അവസാന സ്ഥാനക്കാർ. 41 പോയിന്റുമായി ചൈന 77ാം സ്ഥാനത്തും 96 പോയിന്റുമായി ബ്രസീൽ 37ാംമതുമാണ്.

You might also like

Most Viewed