ദു­ബൈ­യി­ലെ­ ആദ്യ സ്മാ­ർ­ട്ട് പാ­ർ­ക്ക് പ്രവർ­ത്തനം തു­ടങ്ങി­


ദു­ബൈ : ദുബൈയിയിലെ ആദ്യ സ്മാർട്ട് പാർക്ക,് അൽ ബർഷയിൽ തുറന്നു. ഏഴു ഹെക്ടർ പ്രദേശത്ത് 1.5 കോടി ദിർഹം ചെലവിൽ നിർമ്മിച്ച സ്മാർട്ട് പാർക്ക്, വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ പ്രത്യേക േസ്റ്റഷൻ ഒരുക്കുന്ന ദുബൈയിലെ ആദ്യ പാർക്ക് കൂടിയാണ്. വർഷം തോറും 260 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സൗരോർജ്ജ പാനലുകളാണ് 150 പാർക്കിംങ് സ്ഥലങ്ങളുടെ മേൽക്കൂരയിലായി സ്ഥാപിച്ചിരിക്കുന്നത്. 

ഈ പാനലുകൾ ദീവയുടെ ജല− വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. പാർക്കിലെ ജല സേചനത്തിനും, ലൈറ്റുകൾ തെളിയിക്കാനുമെല്ലാം ഇവിടെ നിന്നുൽപ്പാദിപ്പിക്കുന്ന ഊർജ്ജമാണ് ഉപയോഗിക്കുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റിയുടെ സൗന്ദര്യവൽക്കരണ പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന ഫാത്തിമ അൽ മുഹൈരി പറഞ്ഞു. 

സുസ്ഥിര വികസനമെന്ന ആശയത്തിലൂന്നി പരിസ്ഥിതി സൗഹൃദപരമായ രീതികളാണ് പാർക്കിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

You might also like

Most Viewed