3000 കോ­ടി­യു­ടെ­ പദ്ധതി­കൾ : കൈ­ കോ­ർ­ത്ത് അബു­ദാ­ബി­-ദു­ബൈ­ ഭരണാ­ധി­കാ­രി­കൾ


ദു­ബൈ : യു.എ.ഇയിൽ വൻ വികസന പദ്ധതികൾക്കായി അബുദാബിയും ദുബൈയിയും കൈകോർക്കുന്നു. ഇരുനഗരങ്ങളിലുമായി 3000 കോടി ദിർഹത്തിന്റെ പദ്ധതികളാണ് നടപ്പാക്കുക. പ്രമുഖ കെട്ടിടനിർമ്മാതാക്കളായ അബുദാബിയിലെ അൽദാറും ദുബൈയിലെ ഇമാറും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികൾ 2021ൽ യാഥാർത്ഥ്യമാകും.

അബുദാബി സാദിയാത് ദ്വീപ്, ദുബൈ ജുമൈറ ബീച്ച് റസിഡൻസിനും പാം ജുമൈറയ്ക്കും ഇടയിലുള്ള ഇമാർ ബീച്ച് ഫ്രണ്ട് എന്നിവിടങ്ങളിൽ നടപ്പാക്കുന്ന പദ്ധതി ടൂറിസം മേഖലയുടെ കുതിപ്പിനു വഴിയൊരുക്കും. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. അൽദാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.

രണ്ടു സുപ്രധാന രാജ്യാന്തര കേന്ദ്രങ്ങൾ എന്ന നിലയിലേക്കു പദ്ധതി മേഖലകൾ വളരുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദും യു.എ.ഇയിലെ രണ്ടു പ്രമുഖ കന്പനികളുടെയും സ്ഥാപനങ്ങളുടെയും മത്സരക്ഷമത ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാൻ ഈ സംരംഭത്തിനു കഴിയുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ട്വിറ്ററിൽ കുറിച്ചു.

You might also like

Most Viewed