ദുബൈ ഗ്ലോ­ബൽ വി­ല്ലേജ് ഇനി­ ക്യാ­മറ വലയത്തിൽ


ദുബൈ : ഗ്ലോബൽ വില്ലേജും പരിസരവും നിരീക്ഷിക്കാൻ 247 ക്യാമറകൾ. ദുബൈ പോലീസിന്റെ പ്രധാന കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച നൂതന ക്യാമറകൾ ചെ റുചലനങ്ങൾ പോലും സൂക്ഷ്മമായി പകർത്തി േകന്ദ്രീകൃത നിരീക്ഷണ സംവിധാനത്തിന് കൈമാറും.അസ്വാഭാവികമാ യി എന്തെങ്കിലും ക്യാമറകളിൽ പതിഞ്ഞാൽ മൂന്നു മിനിറ്റിനകം പോലീസ് പ്രതികരണമുണ്ടാകും. 

ഗ്ലോബൽ വില്ലേജിലെ പാർക്കിംങ് മേഖലയും ക്യാമറകളുടെ പരിധിയിലാണ്. 18,300 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന വിശാല മേഖലയാണിത്. ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ഗ്ലോബൽ വില്ലേജിലെ എട്ടു വലിയ സ്ക്രീനുകളിൽ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓരോ പവിലിയന്റെയും കവാടങ്ങൾ, വേദികൾ, വഴികൾ, ഉല്ലാസമേഖലകൾ എന്നിവ ക്യാമറകളുടെ നിരീക്ഷണ പരിധിയിലാണെന്ന് സുരക്ഷാ ചുമതലയുള്ള തുർക്കി ബിൻ ഫാരിസ് പറഞ്ഞു.

You might also like

Most Viewed