ദു­ബൈയിൽ മാ­ലി­ന്യ ശേ­ഖരണവും സ്മാ­ർ­ട്ടാ­യി


ദുബൈ :  ദുബൈയിൽ മാലിന്യ ശേഖരണവും സ്മാർട്ടായി. ദുബൈ മുനിസിപ്പാലിറ്റി വേസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിന്റെ ആദ്യത്തെ സ്മാർട്ട് മാലിന്യ ശേഖരണ പദ്ധതി മംസാർ ഏരിയയിൽ നടപ്പിലായി. പുതിയ സംവിധാനത്തിൽ സാധാരണ പോലെ ജീവനക്കാരുടെ ആവശ്യമില്ലെന്ന താണ് സവിശേഷത. ഡ്രൈവർ മാത്രമേ വാഹനം കൈകാര്യം ചെയ്യുകയുള്ളൂ. എങ്കിലും ഒരു സംഘം ഇതിനായി വാഹനത്തിൽ പ്രവർത്തിക്കും. 

പ്രത്യേക വാഹനത്തിലൊ രുക്കിയ സംവിധാനത്തിലൂടെ മാലിന്യം ശേഖരിക്കുകയും പരിസര മലിനീകരണമില്ലാതെ കൊണ്ടുപോവുകയും ചെയ്യും. പൊതുവായ മാലിന്യം, പുനഃ രുപയോഗത്തിനുള്ള മാലിന്യംഎന്നിങ്ങനെ മാലിന്യ വേർതിരിവിന് രണ്ട് കണ്ടെയ്നറുകൾഇൗ വാഹനത്തിലുണ്ടായിരി ക്കും. കൂടാതെ, ഒട്ടേറെ മറ്റു അത്യാധുനിക സംവിധനവും ഘടിപ്പിച്ചിട്ടുണ്ട്. 

മാലിന്യം ശേഖരിച്ച് കൊണ്ടു പോകുന്നതിന് രാജ്യാന്തരനിലവാരത്തിലുള്ള നൂതന സംവിധാനമാണ് നടപ്പിൽവരുത്തി യതെന്ന് വേസ്റ്റ് മാനേജ്മെന്റ് വിഭാഗം ഡയറക്ടർ അബ് ദുൽ മജീദ് സെയ്‌ഫി പറഞ്ഞു. ഇൗ സംവിധാനം വൈകാതെ മറ്റു കേന്ദ്രങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. മംസാർ ഏരിയയിലെ 133 താമസ കേന്ദ്രങ്ങൾ ഉദ്യോഗസ്ഥസംഘം സന്ദർശിച്ച് പദ്ധതി സംബന്ധമായ ബോധവൽക്കരണം നടത്തുകയുംസഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. 

You might also like

Most Viewed