ഇന്ത്യ-യു­.എ.ഇ സഹകരണം കൂ­ടു­തൽ മേ­ഖലകളി­ലേ­ക്ക്


ദു­ബൈ­ : മനു­ഷ്യവി­ഭവശേ­ഷി­, നൈ­പു­ണ്യ വി­കസനം തു­ടങ്ങി­യ രംഗങ്ങളിൽ ഇന്ത്യ--യു­.എ.ഇ സഹകരണം കൂ­ടു­തൽ വി­ശാ­ലമാ­കു­ന്നു­. യു­.എ.ഇ സന്ദർ­ശി­ക്കു­ന്ന കേ­ന്ദ്രമന്ത്രി­ ധർ­മേ­ന്ദ്ര പ്രധാ­നും യു­.എ.ഇ മനു­ഷ്യവി­ഭവശേ­ഷി­, സ്വദേ­ശി­വൽ­ക്കരണ മന്ത്രി­ നാ­സ്സർ താ­നി­ അൽ ഹമേ­ലി­യു­മാ­യി­ നടന്ന ചർ­ച്ച ഈ മേ­ഖലയി­ലെ­ മു­ന്നേ­റ്റം അടി­വരയി­ടു­ന്നതാ­ണ്. ജി­.സി­.സി­ രാ­ജ്യങ്ങളി­ലെ­ തൊ­ഴിൽ അവസരങ്ങൾ പരമാ­വധി­ പ്രയോ­ജനപ്പെ­ടു­ത്താ­നു­ള്ള നടപടി­കളാ­ണ് ഇന്ത്യ സ്വീ­കരി­ക്കു­ന്നതെ­ന്ന് വൈ­ദഗ്ദ്ധ്യവി­കസനം, സംരംഭകത്വം എന്നി­വയു­ടെ­യും ചു­മതലയു­ള്ള മന്ത്രി­യാ­യ ധർ­മേ­ന്ദ്ര പ്രധാൻ പി­ന്നീട് വാ­ർ­ത്താ­ സമ്മേ­ളനത്തിൽ അറി­യി­ച്ചു­.

മനു­ഷ്യവി­ഭവശേ­ഷി­യിൽ മു­ൻ­പന്തി­ലു­ള്ള ഇന്ത്യ വൈ­ദഗ്ദ്ധ്യവി­കസനത്തിൽ ശ്രദ്ധയൂ­ന്നി­യു­ള്ള നടപടി­കളാണ് സ്വീ­കരി­ക്കു­ന്നത്. ജി­.സി­.സി­ രാ­ജ്യങ്ങളി­ലെ­ തൊ­ഴിൽ വി­പണി­യി­ലെ­ ആവശ്യങ്ങൾ­ക്കനു­സരി­ച്ച് ഇന്ത്യയിൽ നൈ­പു­ണ്യ പരി­ശീ­ലനം നൽ­കാൻ ഉൾ­പ്പെ­ടെ­ പദ്ധതി­യു­ണ്ടെ­ന്നും അദ്ദേ­ഹം പറഞ്ഞു­. മനു­ഷ്യവി­ഭവശേ­ഷി­ സംബന്ധി­ച്ച് മൂ­ന്നു­ തലങ്ങളി­ലാണ് യു­.എ.ഇ മന്ത്രി­യു­മാ­യി­ ചർ­ച്ച നടത്തി­യതെ­ന്നു­ പ്രധാൻ അറി­യി­ച്ചു­. എല്ലാ­വർ­ഷവും യു­.എ.ഇയിൽ ആവശ്യമു­ള്ള വി­ദഗ്ദ്ധ തൊ­ഴി­ലാ­ളി­കളു­ടെ­ എണ്ണം ലഭ്യമാ­ക്കാ­നു­ള്ള നടപടി­യു­ണ്ടാ­കും. വി­ജ്ഞാ­നാ­ധി­ഷ്ഠി­ത സന്പദ് രംഗത്തിന് ആവശ്യമു­ള്ള രീ­തി­യിൽ വി­ദഗ്ദ്ധ തൊ­ഴി­ലാ­ളി­കളു­ടെ­ ലഭ്യത ഉറപ്പാ­ക്കാൻ നടപടി­ സ്വീ­കരി­ക്കും.

പരി­ശീ­ലനം നൽ­കു­ന്നതി­നൊ­പ്പം യോ­ഗ്യതാ­ മാ­നദണ്ധങ്ങൾ രാ­ജ്യാ­ന്തര അക്രഡി­റ്റേ­ഷൻ ഏജൻ­സി­കളു­ടെ­ പരി­ശോ­ധനയ്ക്കും വി­ധേ­യമാ­ക്കും. യു­.എ.ഇ തൊ­ഴിൽ രംഗത്തി­നു­ യോ­ജി­ച്ച രീ­തി­യി­ലു­ള്ള മനു­ഷ്യവി­ഭവശേ­ഷി­ വി­കസി­പ്പി­ക്കാ­നു­ള്ള ശ്രമമു­ണ്ടാ­കു­മെ­ന്നും അദ്ദേ­ഹം പറഞ്ഞു­. വി­ദ്യാ­ഭ്യാ­സ യോ­ഗ്യത സംബന്ധി­ച്ചു­ള്ള കാ­ര്യങ്ങളിൽ പരസ്പരം ഏകോ­പനം നടത്താൻ ഇരു­രാ­ജ്യങ്ങളും പദ്ധതി­ തയ്യാ­റാ­ക്കി­യെ­ന്നു­ കഴി­ഞ്ഞ ദി­വസം യു­.എ.ഇ ഇന്ത്യൻ സ്ഥാ­നപതി­ നവദീപ് സിങ് സൂ­രി­ അറി­യി­ച്ചി­രു­ന്നു­.

വി­വരസാ­ങ്കേ­തി­കവി­ദ്യാ­ രംഗത്തെ­ പു­തി­യ മു­ന്നേ­റ്റങ്ങൾ­ക്ക് അനു­സരി­ച്ചു­ പരി­ശീ­ലനം നൽ­കു­ന്നത് ഉൾ­പ്പെ­ടെ­യു­ള്ള നടപടി­കളാ­ണ് ഇരു­രാ­ജ്യങ്ങളും സ്വീ­കരി­ക്കു­ന്നത്. സ്വകാ­ര്യ മേ­ഖലയു­ടെ­ സഹകരണത്തോ­ടെ­യു­ള്ള നടപടി­കളാണ് ഇരു­രാ­ജ്യങ്ങളും സ്വീ­കരി­ക്കു­ന്നത്. കെ­ട്ടി­ടനി­ർ­മ്മാ­ണം ഉൾ­പ്പെ­ടെ­യു­ള്ള മേ­ഖലയിൽ ഇന്ത്യയി­ൽ­നി­ന്നു­ള്ള തൊ­ഴി­ലാ­ളി­കൾ­ക്ക് ഒരു­കാ­ലത്തു­ വി­ശാ­ല അവസരങ്ങൾ തു­റന്നി­ട്ട യു­.എ.ഇ ബ്ലോ­ക്ക് ചെ­യിൻ ഉൾ­പ്പെ­ടെ­ ആധു­നി­ക സാ­ങ്കേ­തി­ക വി­ദ്യാ­ രംഗത്ത് ഇന്ത്യയിൽ നി­ന്ന് വൈ­ദഗ്ദ്ധ്യമു­ള്ളവരെ­ തേ­ടു­ന്നതാ­ണു­ കാ­ഴ്ച. 

എന്നാൽ മി­കവും വൈ­ദഗ്ദ്ധ്യവും മാ­നദണ്ധമാ­യ തൊ­ഴിൽ വി­പണി­യാണ് യു­.എ.ഇ ഒരു­ക്കു­ന്നതെ­ന്ന് വ്യക്തം. എണ്ണയി­തര സാ­ന്പത്തി­ക വ്യവസ്ഥയെ­ന്ന ലക്ഷ്യത്തി­ലേ­ക്ക് അതി­വേ­ഗം മു­ന്നേ­റു­ന്ന യു­.എ.ഇ മനു­ഷ്യവി­ഭവശേ­ഷി­യിൽ ഇന്ത്യയു­ടെ­ പങ്കാ­ളി­ത്തമാ­ണ് ആവശ്യപ്പെ­ടു­ന്നത്.

You might also like

Most Viewed