വാ­ഹനാ­പകടങ്ങൾ റി­പ്പോ­ർ­ട്ട് ചെ­യ്യാൻ ഷാ­ർ­ജയിൽ പു­തി­യ സംവി­ധാ­നം


ഷാ­ർ­ജ : വാ­ഹനാ­പകടങ്ങൾ റി­പ്പോ­ർ­ട്ട് ചെ­യ്യാൻ ഷാ­ർ­ജയിൽ ഇനി­ മു­തൽ റാ­ഫിദ് സംവി­ധാ­നം. നി­ലവി­ലു­ള്ള സാ­യിദ് എന്ന സേ­വനത്തി­നു­ പകരമാണ് റാ­ഫിദ് സർ­വ്വീസ് തു­ടങ്ങി­യി­രി­ക്കു­ന്നത്. ചെ­റി­യ വാ­ഹനാപകടങ്ങളി­ൽ­ ഇനി­മു­തൽ ഇടപടു­ന്നത് റാ­ഫി­ദ് ഉദ്യോ­ഗസ്ഥരാ­കും. ഷാ­ർ­ജ സർ­ക്കാ­രിന് കീ­ഴിൽ തന്നെ­യാണ് സേ­വനം നടപ്പാ­ക്കു­ന്നത്.

ഷാ­ർ­ജ സാ­ന്പത്തി­ക വകു­പ്പ് മേ­ധാ­വി­ ശൈഖ് മു­ഹമ്മദ് ബി­ന് സൗദ് അൽ ഖാ­സി­മി­ തി­ങ്കളാ­ഴ്ച പത്രസമ്മേ­ളനത്തിൽ അറി­യി­ച്ചതാണ് ഇക്കാ­ര്യം. ഉദ്യോ­ഗസ്ഥൻ നേ­രി­ട്ട് അപകടസ്ഥലത്തെ­ത്തി­ റി­പ്പോ­ർ­ട്ട് നൽ­കു­കയാ­ണെ­ങ്കിൽ 400 ദി­ർ­ഹമാണ് ഈ സേ­വനത്തിന് നൽ­കേ­ണ്ടത്. റാ­ഫിദ് ആപ്പ് വഴി­യാ­ണ് റി­പ്പോ­ർ­ട്ട് ലഭ്യമാ­ക്കു­ന്നതെ­ങ്കിൽ 50 ദി­ർ­ഹമാ­കും സേ­വനനി­രക്ക്. എമി­റേ­റ്റി­ലെ­ എല്ലാ­ പ്രദേ­ശങ്ങളും റാ­ഫിദ് സേ­വനത്തിന് കീ­ഴിൽ വരും. റാ­ഫി­ദ് ആസ്ഥാ­നത്തെ­ കോൾ സെ­ന്ററു­കളിൽ അറബി­, ഇംഗ്ലീ­ഷ്, ഉറു­ദു­ ഭാ­ഷകളിൽ സേ­വനം ലഭി­ക്കും. റാ­ഫിദ് സേ­വനത്തി­നാ­യി­ 80072343 അല്ലെ­ങ്കിൽ 901 എന്നീ­ നന്പറു­കളിൽ ബന്ധപ്പെ­ടാം.

പു­തി­യ സേ­വനമനു­സരി­ച്ച് വാ­ഹനഉടമകൾ­ക്ക് റാ­ഫിദ് ആപ്പ് മൊ­ബൈ­ലിൽ ഡൗ­ൺ­ലോഡ് ചെ­യ്യാം. ചെ­റി­യ വാ­ഹനാ­പകടങ്ങളിൽ ആപ്പ് വഴി­ അപകടത്തി­ന്റെ­ ചി­ത്രം അയച്ചു­ കൊ­ടു­ക്കാം. ഇത് പരി­ശോ­ധി­ച്ച് റാ­ഫിദ് ഉദ്യോ­ഗസ്ഥർ­റി­പ്പോ­ർ­ട്ട് നൽ­കും. ഇത് ഇൻ­ഷു­റൻ­സ് കന്പനി­കൾ­ക്ക് നൽ­കാം.

You might also like

Most Viewed