അറബ് ഹോപ് മേക്കർ ഈജിപ്തിൽ നിന്ന്


ദു­ബൈ­ : നന്മ വറ്റാ­ത്തൊ­രു­ ലോ­കത്തി­ന്റെ­ പ്രത്യാ­ശയു­ടെ­ പ്രകാ­ശം പരത്തി­ അറബ് ഹോ­പ്പ് മേ­ക്കർ പു­രസ്കാ­രദാ­ന ചടങ്ങ് നടന്നു­. പ്രാ­യമാ­യവരെ­യും സാ­ധു­ക്കളെ­യും സംരക്ഷി­ക്കു­ന്ന ഈജി­പ്തി­ലെ­ മഹ്മൂദ് വാ­ഹി­ദാണ് ഇത്തവണത്തെ­ അറബ് ഹോ­പ്പ് മേ­ക്കർ. യു­.എ.ഇ. വൈസ് പ്രസി­ഡന്റും പ്രധാ­നമന്ത്രി­യും ദു­ബൈ­ ഭരണാ­ധി­കാ­രി­യു­മാ­യ ശൈഖ് മു­ഹമ്മദ് ബിൻ റാ­ഷിദ് അൽ മക്തൂം മഹ്മൂ­ദിന് പു­രസ്ക്കാ­രം സമ്മാ­നി­ച്ചു­. ആയി­രത്തി­ലധി­കം ഭവനരഹി­തരാ­യ വയോ­ധി­കർ­ക്കാണ് കെ­യ്റോ­ ചാ­രി­റ്റി­ എന്ന സംഘടനയി­ലൂ­ടെ­ മഹ്മൂദ് പു­തു­ജീ­വി­തം നൽ­കി­യത്. 10 ലക്ഷം ദി­ർ­ഹമാണ് സമ്മാ­നത്തു­ക.

ഹോ­പ്പ് മേ­ക്കർ­മാ­രു­ടെ­ പ്രവർ­ത്തനങ്ങൾ­ക്ക് പി­ന്തു­ണ നൽ­കാൻ തു­ടക്കമി­ടു­ന്ന അറബ് ഹോ­പ്പ് മേ­ക്കേ­ഴ്സ് അക്കാ­ദമി­ക്ക് അഞ്ചു­ കോ­ടി­ ദി­ർ­ഹം നൽ­കു­മെ­ന്നും ശൈഖ് മു­ഹമ്മദ് പു­രസ്ക്കാ­രച്ചടങ്ങിൽ പ്രഖ്യാ­പി­ച്ചു­. ഈജി­പ്തിൽ നി­ന്നു­ള്ള നവാൽ മു­സ്തഫ, കു­വൈ­ത്തിൽ നി­ന്നു­ള്ള മനാൽ മു­സലേം, ഇറാ­ക്കിൽ നി­ന്നു­ള്ള സി­ഹാം ജർ­ജീ­സ്, സു­ഡാ­നിൽ നി­ന്നു­ള്ള ഫാ­രിസ് അലി­ എന്നി­വരാണ് ഫൈ­നലി­ലെ­ത്തി­യ മറ്റ് മത്സരാ­ർ­ഥി­കൾ. 87,000 അപേ­ക്ഷകരിൽ നി­ന്നാണ് ഇവരെ­ തി­രഞ്ഞെ­ടു­ത്തത്.

You might also like

Most Viewed