ദെ­യ്റ ഐലൻ­ഡ് പാ­ലം പദ്ധതി ­: 44.7 കോ­ടി­യു­ടെ­ കരാർ ഒപ്പി­ട്ടു­


ദു­ബൈ ­: ദെ­യ്റ ഐലൻ­ഡി­നെ­ ദു­ബൈ നഗരവു­മാ­യി­ ബന്ധി­പ്പി­ക്കു­ന്ന പന്ത്രണ്ടു­വരി­ പാ­ലം നി­ർമ്­മാ­ണത്തിന് നഖീൽ 44.7 കോ­ടി­ ദി­ർ­ഹത്തി­ന്റെ­ കരാർ നൽ­കി­. വേഡ് ആദംസ് കോ­ൺ­ട്രാ­ക്ടിങ് കന്പനി­ക്കാണ് കരാർ. 600 മീ­റ്റർ നീ­ളമു­ള്ള പാ­ലം 2020 രണ്ടാം പാ­ദത്തിൽ പൂ­ർ­ത്തി­യാ­കും. നി­ർ­മ്മാ­ണ നടപടി­കൾ­ക്കു­ തു­ടക്കമാ­യി­. 

ദെ­യ്റ ഐലൻ­ഡി­നോ­ടനു­ബന്ധി­ച്ച പദ്ധതി­കൾ­ക്കാ­യി­ 850 കോ­ടി­ ദി­ർ­ഹത്തി­ന്റെ­ നി­ക്ഷേ­പം നടത്തി­യതാ­യി­ നഖീൽ ചെ­യർ­മാൻ അലി­ റാ­ഷിദ് ലൂ­ത്ത പറഞ്ഞു­. പദ്ധതി­ മേ­ഖലയിൽ 2.5 ലക്ഷം പേ­ർ­ക്ക് താ­മസ സൗ­കര്യമൊ­രു­ങ്ങും. 80,000 തൊ­ഴി­ലവസരങ്ങൾ സൃ­ഷ്ടി­ക്കും.

You might also like

Most Viewed