വംശനാ­ശ ഭീ­ഷണി­ നേ­രി­ടു­ന്ന സ്രാ­വു­കളെ­ സംരക്ഷി­ക്കാൻ നടപടി­യു­മാ­യി­ യു­.എ.ഇ


ദു­ബൈ­ : ഗൾ­ഫ് മേ­ഖലയിൽ സ്രാ­വു­കളു­ടെ­ എണ്ണത്തിൽ കു­റവു­വരു­ന്ന സാ­ഹചര്യത്തിൽ സംരക്ഷണ നടപടി­കൾ ഊർ­ജ്ജി­തമാ­ക്കാൻ യു­.എ.ഇ തീരു­മാ­നം. 43 ഇനം സ്രാ­വു­കളു­ടെ­യും നക്ഷത്രമൽ­സ്യങ്ങൾ ഉൾ­പ്പെ­ടെ­യു­ള്ള 29 സമുദ്രജീ­വി­കളു­ടെ­യും സംരക്ഷണത്തിന് കർ­മപരി­പാ­ടി­കൾ­ക്കു­ രൂ­പം നൽ­കി­. 

നാ­ലു­വർ­ഷം കൊ­ണ്ടു­ കർ­മപരി­പാ­ടി­കൾ പൂ­ർ­ത്തി­യാ­ക്കു­ന്നതോ­ടെ­ ഇവയു­ടെ­ എണ്ണം ഉയർ­ത്താ­മെ­ന്നാണ് പരി­സ്ഥി­തി­-കാ­ലാ­വസ്ഥാ­ മാ­റ്റ മന്ത്രാ­ലയത്തി­ന്റെ­ പ്രതീ­ക്ഷ. ചി­റകു­കൾ വെ­ട്ടി­യെ­ടു­ത്തശേ­ഷം ഉപേ­ക്ഷി­ക്കു­ന്ന തു­ൾ­പ്പെ­ടെ­യു­ള്ള പ്രവണതകളാണ് സ്രാ­വു­കളു­ടെ­ വംശനാ­ശത്തി­നു­ കാ­രണമാ­കു­ന്നതെ­ന്നു­ കണ്ടെ­ത്തി­യി­രു­ന്നു­. 

ഇതി­നു­ യു­.എ.ഇ കർ­ശന നി­രോ­ധനം ഏർ­പ്പെ­ടു­ത്തി­യി­രി­ക്കു­കയാ­ണ്. എന്നാൽ ഭക്ഷണാ­വശ്യത്തിന് ഇവയെ­ പി­ടി­ക്കു­ന്നതി­നും വി­ൽ­പ്പന നടത്തു­ന്നതി­നും വി­ലക്കി­ല്ല. സ്രാ­വു­കളു­ടെ­ സംരക്ഷണത്തിന് യു­.എ.ഇ ഉൾ­പ്പെ­ടെ­ ഏഴ് അറബ് രാ­ജ്യങ്ങൾ 2014 ഫെ­ബ്രു­വരി­യിൽ കരാർ ഒപ്പു­വച്ചി­ട്ടു­ണ്ട്. 

ഇതി­നു­ പു­റമെ­യാണ് യു.­എ.ഇ സ്വന്തം നി­ലയ്ക്കു­ കർ­മപരി­പാ­ടി­കൾ നടപ്പാ­ക്കാൻ തീ­രു­മാ­നി­ച്ചത്.

You might also like

Most Viewed