പെ­രു­ന്നാൾ അവധി­ : ദു­ബൈ­യിൽ സൗ­ജന്യ പാ­ർ­ക്കിംഗ്


ദു­ബൈ­ : പെ­രുന്­നാൾ അവധി­ ദി­നങ്ങളിൽ റോ­ഡ്സ് ആൻ­ഡ് ട്രാ­ൻസ്പോ­ർ­ട് അതോ­റി­റ്റി­(ആർ.­ടി­.എ) ദു­ബൈയിൽ സൗ­ജന്യ പാ­ർ­ക്കിംഗ് പ്രഖ്യാ­പി­ച്ചു­. വ്യാ­ഴം (14) മു­തൽ ഞാ­യറാ­ഴ്ച വരെ­ വാ­ഹന പാ­ർ­ക്കി­ംഗിന് ഫീസ് നൽ­കേ­ണ്ടതി­ല്ല. എന്നാ­ലിത് മൾ­ടി­ പാ­ർ­ക്കിംഗ് കേ­ന്ദ്രങ്ങളിൽ ബാ­ധകമല്ല. അവധി­ ദി­നങ്ങളിൽ ആർ­.ടി­.എ ബസ്, മെ­ട്രോ­, ട്രാം എന്നി­വയു­ടെ­ സർ­വീസ് വർ­ദ്ധി­പ്പി­ക്കും. കസ്റ്റമേ­ഴ്സ് ഹാ­പ്പി­നെ­സ്സ് സെ­ന്ററു­കൾ റമദാൻ 29 മു­തൽ ശവ്വാൽ മൂ­ന്ന് വരെ­ തു­റക്കും. 

മെ­ട്രോ­ ചു­വപ്പു­ വരി­പ്പാ­താ­ േസ്റ്റഷനു­കൾ‌ വ്യാ­ഴാ­ഴ്ച രാ­വി­ലെ­ അഞ്ച് മു­തൽ പു­ലർ­ച്ചെ­ രണ്ട് വരെ­ പ്രവർ­ത്തി­ക്കും. വെ­ള്ളി­യാ­ഴ്ച രാ­വി­ലെ­ 10 മു­തൽ പി­റ്റേ­ന്ന് പു­ലർ­ച്ചെ­ രണ്ട് വരെ­യും. ശനി­യാ­ഴ്ച രാവി­ലെ­ അഞ്ച് മു­തൽ പു­ലർ­ച്ചെ­ രണ്ട് വരെ­യു­മാണ് പ്രവർ­ത്തി­ക്കു­ക. പച്ചവരി­പ്പാ­തയു­ടെ­ േസ്റ്റഷനു­കൾ 14 ന് രാ­വി­ലെ­ അഞ്ചര മു­തൽ പു­ലർ­ച്ചെ­ രണ്ട് വരെ­യും 15ന് രാ­വി­ലെ­ 10 മു­തൽ പു­ലർ­ച്ചെ­ രണ്ട് വരെ­യും 16 മു­തൽ 18 വരെ­ രാ­വി­ലെ­ അഞ്ചര മു­തൽ പു­ലർ­ച്ചെ­ രണ്ട് വരെ­യു­മാണ് പ്രവർ­ത്തി­ക്കു­ക. ട്രാം വ്യാ­ഴാ­ഴ്ച രാ­വി­ലെ­ ആറ് മു­തൽ പു­ലർ­ച്ചെ­ ഒന്നു­ വരെ­യും വെ­ള്ളി­യാ­ഴ്ച രാ­വി­ലെ­ ഒൻ­പത് മു­തൽ പു­ലർ­ച്ചെ­ ഒന്നു­വരെ­യു­മാണ് പ്രവർ­ത്തി­ക്കു­ക.

ഗോ­ൾ­ഡ് സൂഖ് ബസ് േസ്റ്റഷൻ രാ­വി­ലെ­ 5.14 മു­തൽ പു­ലർ­ച്ചെ­ 12.59 വരെ­യും ഗു­ബൈ­ബ ബസ് േസ്റ്റ­ഷൻ രാ­വി­ലെ­ 4.46 മു­തൽ പു­ലർ­ച്ചെ­ 12.33 വരെ­യും സത്‌വ േസ്റ്റ­ഷൻ രാ­വി­ലെ­ അഞ്ച് മു­തൽ രാ­ത്രി­ 11.59 വരെ­യും തു­റക്കും. സി ­01 റൂ­ട്ട് 24 മണി­ക്കൂ­റും പ്രവർ­ത്തി­ക്കും. 

 ഖി­സൈസ് ബസ് േസ്റ്റ­ഷൻ പു­ലർ­ച്ചെ­ അഞ്ച് മു­തൽ അർ­ധരാ­ത്രി­ വരെ­യും അൽ­ഖൂസ് വ്യവസാ­യ മേ­ഖല േസ്റ്റ­ഷൻ രാ­വി­ലെ­ ആറ് മു­തൽ രാ­ത്രി­ 11 വരെ­യും ജബൽ അലി­ േസ്റ്റ­ഷൻ രാ­വി­ലെ­ അഞ്ച് മു­തൽ രാ­ത്രി­ 11.30വരെ­യും പ്രവർ­ത്തി­ക്കും.

You might also like

Most Viewed