സ്മാ­ർ­ട് പദ്ധതി­ : യു­.എ.ഇയ്ക്ക് നേ­ട്ടം 800 കോ­ടി­


അബു­ദാ­ബി­ : 'സ്മാ­ർ­ട്' പദ്ധതി നടപ്പാക്കിയ ശേഷം യു­.എ.ഇ മൂ­ന്നു­ വർ­ഷം കൊ­ണ്ടു­ ലാ­ഭി­ച്ചത് 800 കോ­ടി­ ദി­ർ­ഹം (ഏകദേ­ശം 14,700 കോ­ടി­ രൂ­പ). വി­വി­ധ സേ­വനങ്ങൾ­ക്കു­ള്ള സമയനഷ്ടവും കടലാസ് ഇടപാ­ടു­കളും പഴങ്കഥയാ­യി­. വൻ­തോ­തിൽ കാ­ർ­ബൺ മലി­നീ­കരണം ഒഴി­വാ­ക്കാ­നാ­യതാ­ണു­ മറ്റൊ­രു­ നേ­ട്ടമെ­ന്നും ടെ­ലി­കമ്യൂ­ണി­ക്കേ­ഷൻ­സ് റഗു­ലേ­റ്ററി­ അതോ­റി­റ്റി­ (ടി­.ആർ.എ) വ്യക്തമാ­ക്കി­. 35 ഫെ­ഡറൽ ഡി­പാ­ർ­ട്മെ­ന്റു­കളി­ലെ­ 2015 മു­തൽ 2017 വരെ­യു­ള്ള 319 സേ­വനങ്ങളാണ് പഠനവി­ധേ­യമാ­ക്കി­യത്. ഈ കാ­ലയളവിൽ മൂ­ന്നു­കോ­ടി­ ഇ-ഇടപാ­ടു­കൾ നടന്നു­. 

പു­തി­യ തൊ­ഴി­ലവസരങ്ങൾ സൃ­ഷ്ടി­ക്കപ്പെ­ട്ടതി­നൊ­പ്പം വി­വി­ധ വകു­പ്പു­കളി­ലെ­ 5800 ൽ ഏറെ­ തസ്തി­കകൾ ഒഴി­വാ­ക്കാ­നും സാ­ധി­ച്ചു­. സേ­വനങ്ങൾ വി­രൽ­ത്തു­ന്പിൽ ആയതോ­ടെ­ സമയവും പണവും ലാ­ഭി­ക്കാ­നും സു­താ­ര്യത ഉറപ്പാ­ക്കാ­നും സാ­ധി­ക്കു­ന്നു­. അപേ­ക്ഷ നൽ­കു­ന്നതു­മു­തലു­ള്ള സമയനഷ്ടം ഒഴി­വാ­ക്കാ­നാ­കു­മെ­ന്നതി­നു­ പു­റമെ­ കടലാസ് ഇടപാ­ടു­കൾ പരമാ­വധി­ കു­റയ്ക്കാ­നും കഴി­യും. സ്മാ­ർ­ട് ഗവൺ­മെ­ന്റ് പദ്ധതി­കൾ സാ­മ്പത്തി­ക, സാ­മൂ­ഹി­ക, പരി­സ്ഥി­തി­ മേ­ഖലകളിൽ വൻ­നേ­ട്ടമു­ണ്ടാ­ക്കി­യതാ­യി­ ടി­.ആർ­.എ ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻ­സൂ­രി­ പറഞ്ഞു­. 

നി­ർമ്­മി­തബു­ദ്ധി­ ഉൾ­പ്പെ­ടെ­യു­ള്ള സാ­ങ്കേ­തി­ക മി­കവു­കൾ രാ­ജ്യം ഏറ്റവും ശാ­സ്ത്രീ­യമാ­യി­ ഉപയോ­ഗപ്പെ­ടു­ത്തി­വരു­ന്നു­. സർ­ക്കാർ സേ­വനങ്ങൾ ഡി­ജി­റ്റൽ­തലത്തി­ലേ­ക്കു­ മാ­റി­യതു­ നടപടി­ക്രമങ്ങളു­ടെ­ ആയാ­സം കു­റയ്ക്കാൻ സഹാ­യകമാ­യതാ­യും ചൂ­ണ്ടി­ക്കാ­ട്ടി­. ആശ്വാ­സം, ടൺ കണക്കിന് ഇ-സേ­വനങ്ങളി­ലേ­ക്കു­ രാ­ജ്യം മാ­റി­യതോ­ടെ­ മൂ­ന്നു­വർ­ഷംകൊ­ണ്ട് ഒഴി­വാ­ക്കാ­നാ­യത് 3.77 ലക്ഷം ടൺ കാ­ർ­ബൺ മലി­നീ­കരണം. ഓരോ­ വർ­ഷവും 19,000 മരങ്ങൾ സംരക്ഷി­ക്കാ­നും കഴി­ഞ്ഞു­. 

2021 ആകു­ന്പോ­ഴേ­ക്കും ഡി­ജി­റ്റൽ രംഗത്ത് യു­.എ.ഇ ലോ­കത്തി­ന്റെ­ മു­ൻ­നി­രയി­ലാ­കും. എല്ലാ­ സർ­ക്കാർ സ്ഥാ­പനങ്ങളെ­യും ബന്ധി­പ്പി­ക്കു­ന്ന കേ­ന്ദ്രീ­കൃ­ത ഡി­ജി­റ്റൽ സംവി­ധാ­നം വി­വി­ധ എമി­റേ­റ്റു­കളിൽ നടപ്പാ­ക്കി­യി­ട്ടു­ണ്ട്. രേ­ഖകളു­ടെ­ കൈ­മാ­റ്റം ഉൾ­പ്പെ­ടെ­യു­ള്ള നടപടി­കൾ സു­താ­ര്യവും സു­ഗമവു­മാ­ക്കാൻ ലക്ഷ്യമി­ട്ടാണ് ഇ- ഗവൺ­മെ­ന്റ് ഡി­പാ­ർ­ട്‌മെ­ന്റി­ന്റെ­ പദ്ധതി­.

You might also like

Most Viewed