യു.എ.ഇയുടെ ബഹിരാകാശ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്

ദുബൈ : യു.എ.ഇയുടെ ബഹിരാകാശ യാത്രികരെ തിരഞ്ഞെ ടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. വിശദമായ അഭിമുഖങ്ങൾക്കു ശേഷമുള്ള പുതിയ പട്ടികയിൽ ഒന്പതു പേർ. 18 പേരുടെ പട്ടികയാണ് പകുതിയായി ചുരുങ്ങിയത്. അടുത്ത അഭിമുഖവും കാര്യക്ഷമതാ പരിശോധനയും റഷ്യയിലാണു നടക്കുക.
അവസാന പട്ടികയിൽ നിന്നു തിരഞ്ഞെടുക്കുന്ന നാലു പേർക്കു രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളി കളാകാം. അടുത്തവർഷം ഏപ്രിലിൽ രാജ്യാന്തര നിലയത്തിലേക്ക് ഇതിൽ നിന്നൊരാളെ അയയ്ക്കും. റഷ്യയുടെ സോയുസ് റോക്കറ്റിലാണ് യു.എ.ഇയുടെ ആദ്യ യാത്രികൻ പുറപ്പെടുക.