അബു­ദാ­ബി­യി­ലെ­ ഉപേ­ക്ഷി­ച്ച 44 കെ­ട്ടി­ടങ്ങൾ പൊ­ളി­ച്ചു­മാ­റ്റും


അബു­ദാ­ബി­ : എമി­റേ­റ്റി­ലെ­ ഉപേ­ക്ഷി­ച്ച 44 കെ­ട്ടി­ടങ്ങൾ പൊ­ളി­ച്ചു­മാ­റ്റു­മെ­ന്ന് അബുദാ­ബി­ മു­നി­സി­പ്പാ­ലി­റ്റി­ അറി­യി­ച്ചു­. നഗരഭംഗി­ക്ക് കോ­ട്ടം തട്ടുംവി­ധത്തിൽ അബു­ദാ­ബി­യു­ടെ­ വി­വി­ധ ഭാ­ഗങ്ങളി­ലാ­യാണ് കെ­ട്ടി­ടങ്ങൾ സ്ഥി­തി­ചെ­യ്യു­ന്നത്. 1970-ന് മു­ന്­പ് നി­ർമ്­മി­ച്ച വി­ല്ലകളും വലി­യ കെ­ട്ടി­ടങ്ങളും ഇതി­ലു­ൾ­പ്പെ­ടും. സു­രക്ഷാ­നി­ലവാ­രം തീ­രെ­യി­ല്ലാ­ത്ത കെ­ട്ടി­ടങ്ങളാണ് പൊ­ളി­ച്ചു­നീ­ക്കു­ക. ഇത്തരം കെ­ട്ടി­ടങ്ങൾ ആരോ­ഗ്യപരമാ­യും സു­രക്ഷാ­പരമാ­യും ഭീ­ഷണി­യാ­ണെ­ന്ന് മു­നി­സി­പ്പാ­ലി­റ്റി­ വ്യക്തമാ­ക്കി­.

You might also like

Most Viewed