രക്ഷി­താ­ക്കൾ­ക്കൊ­പ്പം സന്ദർ­ശി­ക്കു­ന്ന കു­ട്ടി­കൾ‍­ക്ക് യു­.എ.ഇയിൽ വി­സാ­ ഫീസ്​ വേ­ണ്ട


ദുബൈ : സന്ദർ­ശക വി­സയിൽ  അപ്രതീ­ക്ഷി­ത ഇളവ്­ പ്രഖ്യാ­പി­ച്ച് യു­.എ.ഇ. രക്ഷി­താ­ക്കൾ­ക്കൊ­പ്പം യു­.എ.ഇ സന്ദർ­ശി­ക്കു­ന്ന 18 വയസ്സി­ന്­ താ­ാ­ഴെ­യു­ള്ളവർ­ക്ക് വി­സാ­ ഫീസ് നൽ­കേ­ണ്ട. ടൂ­റി­സം പ്രോ­ത്­സാ­ഹനം ലക്ഷ്യം വെ­ച്ച് യു­.എ.ഇ മന്ത്രി­സഭയു­ടേ­താണ് തീ­രു­മാ­നം. ജൂ­ലൈ­ 15 മു­തൽ സ ­പ്റ്റംബർ 15 വരെ­യാണ് എല്ലാ­ വർ­ഷവും ഈ ഇളവ് ലഭി­ക്കു­ക. തീ­രുമാ­നം കൈ­ക്കൊ­ണ്ടത്. വി­സാ­ നി­യമങ്ങളിൽ കാ­തലാ­യ മാ­റ്റങ്ങൾ ഏർ­പ്പെ­ടു­ത്തി­യതി­ന്റെ­ തു­ടർ­ച്ച എന്ന നി­ലയ്ക്കാണ് നടപടി­. കു­ടുംബ ടൂ­റി­സം രംഗത്ത് വൻ മു­ന്നേ­റ്റം കുറി­ക്കാൻ പു­തി­യ നടപടി­ ഏറെ­ ഉപകരി­ച്ചേ­ക്കും. സന്ദർ­ശകർ­ക്ക് വേ­ണ്ടി­ നേ­രത്തെ­യും വി­സ ചട്ടങ്ങളിൽ യു­.എ.ഇ ഇളവ് വരു­ത്തി­യി­രു­ന്നു­. 

ട്രാ­ൻസി­റ്റ് വി­സയിൽ‍ എത്തു­ന്നവർ­ക്ക് 48 മണി­ക്കൂർ‍ വരെ­ രാ­ജ്യത്ത് തങ്ങാൻ ഫീസ് ഈടാ­ക്കേ­ണ്ടതി­ല്ലെ­ന്നതാ­യി­രു­ന്നു­ ഇതിൽ പ്രധാ­നം. 50 ദി­ർ‍­ഹം നൽ‍­കി­ ഈ ആനു­കൂ­ല്­യം 96 മണി­ക്കൂർ‍ വരെ­ ദീ­ർ‍­ഘി­പ്പി­ക്കാ­നും അനു­മതി­ നൽ­കി­. ലോ­കത്തെ­ ഏറ്റവും മി­കച്ച ടൂ­റി­സ്റ്റ് കേ­ന്ദ്രം എന്നനി­ലയ്ക്ക് ഓരോ­ വർ­ഷവും ഇവി­ടേ­ക്കു­ള്ള ടൂ­റി­സ്റ്റു­കളു­ടെ­ എണ്ണത്തിൽ ഗണ്യമാ­യ വർ­ദ്ധനയാ­ണു­ള്ളത്. 

ഈ വർ­ഷം ആദ്യ 3 മാ­സം മാ­ത്രം 32.8 ദശലക്ഷം യാ­ത്രക്കാ­രാണ് യു­.എ.ഇ വി­മാ­നത്താ­വളങ്ങൾ മു­ഖേ­ന കടന്നു­ പോ­യത്. രണ്ടു­ മാ­സ ക്കാ­ലം വി­സ കൂ­ടാ­തെ­ പതി­നെട്ടി­ന്­ ചു­വടെ­ പ്രാ­യമു­ള്ള മക്കൾ­ക്ക് രക്ഷി­താ­ക്കൾക്കൊ­പ്പം യു­.എ.ഇ സന്ദർശി­ച്ചു­ മടങ്ങാ­നു­ള്ള അവസരം ഇന്ത്യ ഉൾ­പ്പെ­ടെ­ എല്ലാ­ രാ­ജ്യങ്ങളും പരമാ­വധി­ ഉപയോ­ഗപ്പെ­ടു­ത്തും എന്നാണ് അധി­കൃ­തരു­ടെ­ പ്രതീ­ക്ഷ.‌‌

You might also like

Most Viewed