ദു­ബൈ­യി­ൽ­ ആരോ­ഗ്യ സ്ഥാ­പനങ്ങൾ­ക്കും റേ­റ്റിംഗ് വരു­ന്നു­


ദു­ബൈ : ആരോ­ഗ്യസ്ഥാ­പനങ്ങളു­ടെ­ ഗു­ണനി­ലവാ­രം നി­ർ­ണയി­ക്കാൻ ദു­ബൈ­യിൽ റേ­റ്റിംഗ് സംവി­ധാ­നം നടപ്പാ­ക്കു­ന്നു­. ഇതു­സംബന്ധി­ച്ച് ദു­ബൈ ഹെ­ൽ­ത്ത് അതോ­റി­റ്റി­ (ഡി­.എച്ച്.എ)യു­ടെ­ ആരോ­ഗ്യ നി­യന്ത്രണ വി­ഭാ­ഗവും സ്വകാ­ര്യ ആരോ­ഗ്യ സ്ഥാ­പനങ്ങളും പങ്കെ­ടു­ത്ത ശി­ൽ­പശാ­ല ഇന്നലെ­ ദു­ബൈ­യിൽ നടന്നു­. അടു­ത്ത വർ­ഷം ആദ്യംമു­തൽ റേ­റ്റിംഗ് നി­ലവിൽ വരും. രോ­ഗി­കളു­ടെ­ സു­രക്ഷ, സംതൃ­പ്തി­, ക്ലി­നി­ക്കൽ ഗു­ണനി­ലവാ­രം, സാ­ന്പത്തി­ക -പ്രവർ­ത്തന നി­ലവാ­രം തു­ടങ്ങി­യ ഘടകങ്ങൾ കണക്കി­ലെ­ടു­ത്താണ് റേ­റ്റിംഗ് നൽ­കു­ക. ദു­ബൈ­യി­ലെ­ പൊ­തു­- സ്വകാ­ര്യ സ്ഥാ­പനങ്ങൾ­ക്കെ­ല്ലാം ഇത് ബാ­ധകമാ­കു­മെ­ന്ന് ഡി­.എച്ച്.എ വ്യക്തമാ­ക്കി­. 

ആശു­പത്രി­കളിൽ സ്‌പെ­ഷ്യലി­സ്റ്റ് വി­ഭാ­ഗങ്ങൾ, സ്‌പെ­ഷ്യലി­സ്റ്റ് ഡോ­ക്ടർ­മാ­രു­ടെ­ എണ്ണം എന്നി­വയ്ക്കാ­കും മു­ൻ­ഗണന. ദു­ബൈ­യി­ലെ­ ആരോ­ഗ്യ രംഗത്തെ­ സേ­വനങ്ങളും കാ­ര്യക്ഷമതയും വർ­ദ്ധി­പ്പി­ക്കാൻ ഇത് സഹാ­യമാ­കു­മെ­ന്ന് ആരോ­ഗ്യ നി­യന്ത്രണവി­ഭാ­ഗം സി­.ഇ.ഒ ഡോ­. മർ­വാൻ അൽ മു­ള്ള പറഞ്ഞു­. റേ­റ്റിംഗ് നടപ്പാ­ക്കാൻ മി­കച്ച ഒരു­ സംവി­ധാ­നം രൂ­പവൽക്കരി­ക്കാൻ സ്വകാ­ര്യ മേ­ഖലയു­മാ­യി­ സഹകരി­ച്ച് പ്രവർ­ത്തി­ക്കു­കയാ­ണെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ആരോ­ഗ്യ സ്ഥാ­പനങ്ങളെ­ക്കു­റി­ച്ചു­ള്ള എല്ലാ­ വി­വരങ്ങളും ജനങ്ങൾ­ക്ക് ഇതു­വഴി­ ലഭി­ക്കും. കൂ­ടാ­തെ­ മെ­ഡി­ക്കൽ ടൂ­റി­സം രംഗത്തും വി­ശ്വാ­സ്യത വർ­ദ്ധി­ക്കാൻ പദ്ധതി­ സഹാ­യകമാ­കും.

You might also like

Most Viewed