ചൈ­നീസ് പ്രസി­ഡണ്ട് യു­.എ.ഇയിൽ


ദു­ബൈ­ : മൂ­ന്ന് ദി­വസത്തെ­ യു­.എ.ഇ സന്ദർ­ശനത്തിന് ചൈ­നീസ് പ്രസി­ഡണ്ട് ഷി­ ജി­ൻ­പി­ങും ഭാ­ര്യ പെങ് ലി­യു­വാ­നും എത്തി­. അബു­ദാ­ബി­ അൽ ബതീൻ എക്സി­ക്യു­ട്ടീവ് വി­മാ­നത്താ­വളത്തിൽ എത്തി­യ ഇരു­വർ­ക്കും ഊഷ്മളമാ­യ സ്വീ­കരണമാണ് നൽ­കി­യത്. യു­.എ.ഇ വൈസ് പ്രസി­ഡണ്ടും പ്രധാ­നമന്ത്രി­യും ദു­ബൈ ഭരണാ­ധി­കാ­രി­യു­മാ­യ ഷെയ്ഖ് മു­ഹമ്മദ് ബിൻ റാ­ഷിദ് അൽ മക്തൂം അബു­ദാ­ബി­ കി­രീ­ടാ­വകാ­ശി­യും യു­.എ.ഇ. സാ­യു­ധസേ­ന ഉപ സൈ­ന്യാ­ധി­പനു­മാ­യ ഷെയ്ഖ് മു­ഹമ്മദ് ബിൻ സാ­യിദ് അൽ നഹ്യാൻ എന്നി­വർ നേ­രി­ട്ടെ­ത്തി­യാണ് ചൈ­നീസ് പ്രസി­ഡണ്ടി­നെ­ റെഡ് കാ­ർ­പ്പറ്റിൽ സ്വീ­കരി­ച്ചത്. യു­.എ.ഇയും ചൈ­നയും തമ്മി­ലു­ള്ള ഉഭയകക്ഷി­ ബന്ധം ശക്തി­പ്പെ­ടു­ത്തു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ ഭരണാ­ധി­കാ­രി­കളു­മാ­യി­ ജി­ൻ­പിങ് കൂ­ടി­ക്കാ­ഴ്ച നടത്തി­. 

മധ്യപൂ­ർ­വ്വദേ­ശത്തെ­ ചൈ­നയു­ടെ­ ഏറ്റവും വലി­യ വാ­ണി­ജ്യപങ്കാ­ളി­യാണ് യു­.എ.ഇ. 910 കോ­ടി­ ഡോളറാണ് ചൈ­നയി­ൽ­നി­ന്ന് യു­.എ.ഇയി­ലേ­ക്കു­ള്ള വി­ദേ­ശ നി­ക്ഷേ­പം. പ്രസി­ഡണ്ടി­ന്റെ­ സന്ദർ­ശനത്തോ­ടെ­ യു­.എ.ഇയിൽ ചൈ­നക്കാ­ർ­ക്ക് കൂ­ടു­തൽ സാ­ധ്യതകളാണ് പ്രതീ­ക്ഷി­ക്കു­ന്നത്. യു­.എ.ഇയി­ലെ­ ഏറ്റവും വലി­യ എണ്ണക്കന്പനി­യാ­യ അഡ്‌നോ­ക്കി­ന്റെ­ പ്രധാ­ന വി­പണി­യാണ് ചൈ­ന. അഡ്‌നോ­ക്കി­ന്റെ­ ഓൺ­ഷോർ, ഓഫ്‌ഷോർ മേ­ഖലകളു­മാ­യി­ ബന്ധപ്പെ­ട്ട് ചൈ­ന നാ­ഷണൽ പെ­ട്രോ­ളി­യം കോ­ർ­പ്പറേ­ഷൻ 5.88 ബി­ല്­യൺ ദി­ർ­ഹത്തി­ന്റെ­ ഉടന്പടി­യാണ് ഒപ്പു­വെച്ചി­രി­ക്കു­ന്നത്. ഈ ഉടന്പടി­യോ­ടെ­ ഊർജ്­ജരംഗത്ത് യു­.എ.ഇയും ചൈ­നയും തമ്മി­ലു­ള്ള ബന്ധം കൂ­ടു­തൽ ദൃ­ഢമാ­യി­രി­ക്കു­കയാ­ണ്. ഏഴാം നൂ­റ്റാ­ണ്ടു­മു­തൽ ചൈ­നീസ് പട്ടി­ന്റെ­ വലി­യ വി­പണി­യാണ് അറേ­ബ്യൻ രാ­ജ്യങ്ങൾ. 

എമ്മാ­റി­ന്റെ­ നേ­തൃ­ത്വത്തിൽ ദു­ബൈയിൽ പ്രഖ്യാ­പി­ച്ച ഏറ്റവും വലി­യ ചൈ­നീസ് മാ­ർ­ക്കറ്റ്, ദു­ബൈ ക്രീ­ക്കി­നോട് ചേ­ർ­ന്ന് ചൈ­നീസ് ലൈ­ഫ്‌ൈസ്റ്റൽ ഡി­സ്ട്രി­ക്ട് എന്നി­വയാണ് ഉയരാ­നി­രി­ക്കു­ന്നത്. ലൂ­വ്ർ അബു­ദാ­ബി­ മ്യൂ­സി­യത്തിൽ നടക്കു­ന്ന പ്രത്യേ­ക ചടങ്ങി­ലും എമി­റേ­റ്റ്‌സ് പാ­ലസിൽ നടക്കു­ന്ന സാംസ്‌കാ­രി­ക പരി­പാ­ടി­യി­ലും ചൈ­നീസ് പ്രസി­ഡണ്ട് പങ്കെ­ടു­ക്കും. വീ­ണ്ടും പ്രസി­ഡണ്ട് പദവി­യി­ലെ­ത്തി­യ ശേ­ഷം ഷി­ ചി­ൻ­പി­ങ്ങി­ന്റെ­ ആദ്യ വി­ദേ­ശ സന്ദർ­ശനമാ­ണി­ത്. യു­.എ.ഇയും ചൈ­നയും തമ്മിൽ സാംസ്കാ­രി­ക വി­നി­മയത്തി­നും സന്ദർ­ശനം കാ­രണമാ­കും. യു­.എ.ഇ ചൈ­ന വാ­രാ­ഘോ­ഷമടക്കം നി­രവധി­ പരി­പാ­ടി­കളാണ് ചൈ­നീസ് പ്രസി­ഡണ്ടി­ന്റെ­ സന്ദർ­ശനത്തോ­ടനു­ബന്ധി­ച്ച്‌ യു­.എ.­ഇയിൽ സംഘടി­പ്പി­ച്ചി­രി­ക്കു­ന്നത്.

You might also like

Most Viewed