യു­.എ.ഇ പൊ­തു­മാ­പ്പ് : മലയാ­ളി­കൾ ഉൾപ്പെ­ടെ­ നൂ­റു­കണക്കിന്​ ഇന്ത്യക്കാർ അപേ­ക്ഷയു­മാ­യി­ രംഗത്ത്


ദു­ബൈ­ : യു­.എ.ഇയിൽ പ്രഖ്യാ­പി­ച്ച പൊ­തു­മാ­പ്പ് പ്രാ­ബൽയത്തിൽ വരാൻ പത്തു­ നാ­ളു­കൾ മാ­ത്രം ബാ­ക്കി­നി­ൽ­ക്കെ­, മലയാ­ളി­കൾ ഉൾപ്പെ­ടെ­ നൂ­റു­കണക്കിന് അനധി­കൃ­ത ഇന്ത്യക്കാർ അപേ­ക്ഷയു­മാ­യി­ രംഗത്ത്. ദു­ബൈ­ കെ­.എം.സി­.സി­ ഒരു­ക്കി­യ ഹെ­ൽ­പ്പ് ഡസ്ക് സംവി­ധാ­നത്തി­ലൂ­ടെ­യാണ് ഇവർ അപേ­ക്ഷ കൈ­മാ­റി­യത്. താ­മസം നി­യമവി­ധേ­യമാ­ക്കു­ന്നതി­നോ­ അതല്ലെ­ങ്കിൽ പി­ഴ കൂ­ടാ­തെ­ രാ­ജ്യം വി­ടു­ന്നതി­നോ­ അവസരം ഒരു­ക്കു­ന്ന പൊ­തു­മാ­പ്പിന് ഇക്കു­റി­യും മി­കച്ച പ്രതി­കരണം ഉണ്ടാ­കു­മെ­ന്നാണ് കണക്കു­കൂ­ട്ടൽ. നൂ­റു­കണക്കിന് അപേ­ക്ഷകർ ഇപ്പോൾ തന്നെ­ ദു­ബൈ­ അൽ ബറാ­ഹയി­ലെ­ കെ­.എം.സി­.സി­ ആസ്ഥാ­നത്ത് ഒരു­ക്കി­യ ഹെ­ൽ­പ്പ് ഡസ്കി­നെ­ സമീ­പി­ച്ചതാ­യി­ കെ­.എം.സി­.സി­ ദു­ബൈ­ ഘടകം സെ­ക്രട്ടറി­ ഇബ്രാ­ഹീം മു­റി­ച്ചാ­ണ്ടി­ പറഞ്ഞു­. 2013ൽ ആയി­രു­ന്നു­ യു­.എ.ഇയിൽ അവസാ­നമാ­യി­ പൊ­തു­മാ­പ്പ് പ്രഖ്യാ­പി­ച്ചത്.

അനധി­കൃ­തമാ­യി­ രാ­ജ്യത്ത് തങ്ങാൻ നി­ർ­ബന്ധി­തരാ­യ നി­രവധി­ കു­ടുംബങ്ങളും പൊ­തു­മാ­പ്പ് ആനു­കൂ­ല്യം പ്രയോ­ജനപ്പെ­ടു­ത്താൻ അപേ­ക്ഷ നൽ­കി­യവു­ടെ­ കൂ­ട്ടത്തി­ലു­ണ്ട്. പൊ­തു­മാ­പ്പി­ന്റെ­ പ്രയോ­ജനം ഉപയോ­ഗപ്പെ­ടു­ത്താൻ എല്ലാ­വരും തയ്യാ­റാ­കു­മെ­ന്ന പ്രതീ­ക്ഷയി­ലാണ് സാ­മൂ­ഹി­ക, സന്നദ്ധ സംഘടനകൾ. അടു­ത്ത മാ­സം ഒന്ന്­ മു­തൽ മൂ­ന്ന് മാ­സത്തേ­ക്കാണ് യു­.എ.ഇയിൽ പൊ­തു­മാ­പ്പ് പ്രഖ്യാ­പി­ച്ചി­രി­ക്കു­ന്നത്.

അതേ­സമയം യു­.എ.ഇ സർ­ക്കാർ പ്രഖ്യാ­പി­ച്ച പൊ­തു­മാ­പ്പി­ന്റെ­ സാ­ധ്യതകൾ പ്രയോ­ജനപ്പെ­ടു­ത്താൻ പ്രവാ­സി­ സംഘടനകളും വ്യക്തി­കളും ഒന്നി­ച്ച് പ്രവർ­ത്തി­ക്കണമെ­ന്ന് യു­.എ.ഇയി­ലെ­ ഇന്ത്യൻ സ്ഥാ­നപതി­ നവദീപ് സിംഗ് സൂ­രി­ ആവശ്യപ്പെ­ട്ടു­. നി­യമനാ­നു­സൃ­തമാ­യ ജീ­വി­തത്തി­ലേ­ക്ക് കടന്നു­വരാ­നു­ള്ള അവസരമാ­ണി­ത്. പലതരം പ്രശ്നങ്ങളി­ൽ­പ്പെ­ട്ട് ജീ­വി­തം വഴി­മു­ട്ടി­പ്പോ­യ ഒട്ടേ­റെ­ ഇന്ത്യൻ പ്രവാ­സി­കളു­ണ്ട് യു­.എ.ഇയിൽ. തന്റേ­തല്ലാ­ത്ത കാ­രണങ്ങളാൽ ബു­ദ്ധി­മു­ട്ടനു­ഭവി­ക്കേ­ണ്ടി­ വരു­ന്നവരും നി­യമത്തി­ന്റെ­ പരി­ധി­ക്ക് പു­റത്ത് കഴി­യേ­ണ്ടി­വരു­ന്നവരു­മു­ണ്ട്. അവരി­ലേ­ക്കെ­ല്ലാം പൊ­തു­മാ­പ്പി­ന്റെ­ സാ­ധ്യതകൾ കൃ­ത്യമാ­യി­ എത്തി­ക്കണം. അതിന് യു­.എ.ഇയി­ലെ­ സംഘടനകൾ­ക്ക് വലി­യരീ­തി­യിൽ പ്രവർ­ത്തി­ക്കാൻ കഴി­യും. ഇത്തരത്തി­ലു­ള്ള സേ­വനങ്ങൾ ആവശ്യമാ­യ പ്രവാ­സി­കളെ­ കണ്ടെ­ത്തു­കയും അവരു­ടെ­ പട്ടി­ക തയ്യാ­റാ­ക്കി­ എംബസി­യെ­ അറി­യി­ക്കു­കയും ചെ­യ്താൽ നടപടി­കൾ എളു­പ്പത്തി­ലാ­ക്കാൻ കഴി­യു­മെ­ന്ന് സൂ­രി­ വ്യക്തമാ­ക്കി­. 

സംഘടനാ­ കാ­ര്യാ­ലയങ്ങളിൽ പൊ­തു­മാ­പ്പ് സംബന്ധി­ച്ച വി­വരങ്ങൾ നൽ­കാൻ എപ്പോൾ വി­ളി­ച്ചാ­ലും ലഭി­ക്കു­ന്ന നന്പർ ഏർ­പ്പെ­ടു­ത്തി­യാൽ ആളു­കൾ­ക്ക് പ്രയോ­ജനകരമാ­കും. പരമാ­വധി­യാ­ളു­കൾ­ക്കും നി­യമവി­ധേ­യമാ­യി­ താ­മസി­ക്കാ­നു­ള്ള സൗ­കര്യമാണ് ലഭ്യമാ­വേ­ണ്ടത്. അതിന് കഴി­യാ­ത്ത സാ­ഹചര്യമാ­ണെ­ങ്കിൽ നാ­ട്ടി­ലേ­ക്ക് പോ­കാ­നു­ള്ള അവസരം പ്രയോ­ജനപ്പെ­ടു­ത്താം. വി­വി­ധ ഇന്ത്യൻ ഭാ­ഷകളിൽ ഇതു­മാ­യി­ ബന്ധപ്പെ­ട്ട ബോ­ധവൽക്കരണം ആവശ്യമാ­ണെ­ന്നും അദ്ദേ­ഹം സംഘടനാ­ ഭാ­രവാ­ഹി­കളെ­ ബോ­ധി­പ്പി­ച്ചു­. ഇതു­മാ­യി­ ബന്ധപ്പെ­ട്ട് ഇന്ത്യൻ എംബസി­യിൽ നടന്ന യോ­ഗത്തിൽ അബു­ദാ­ബി­, അൽ ഐൻ എന്നി­വി­ടങ്ങളി­ൽ­നി­ന്നു­ള്ള സംഘടനാ­ പ്രതി­നി­ധി­കൾ പങ്കെ­ടു­ത്തു­.

You might also like

Most Viewed