അബു­ദാ­ബി­യിൽ‍ പഞ്ചഗു­സ്‌തി­ മത്സരം ഈ മാ­സം 20ന്


അബു­ദാ­ബി : ദു­ബൈ വീ­ണ്ടും പഞ്ചഗു­സ്‌തി­ മത്സരത്തിന് വേ­ദി­യാ­കു­ന്നു­.  20ന് വൈ­കി­ട്ട് നാ­ലു­മണി­ക്ക് അബു­ദാ­ബി­ കേ­രള സോ­ഷ്യൽ‍  സെ­ന്ററിൽ‍ വെ­ച്ച് നടക്കു­ന്ന മത്സരത്തിൽ ഇന്ത്യ, പാ­കി­സ്ഥാ­ന്‍, റഷ്യ തു­ടങ്ങി­ വി­ധരാ­ജ്യങ്ങളിൽ‍ നി­ന്നു­ള്ള നി­രവധി­ ദേ­ശീ­യ അന്തർ‍­ദേ­ശീ­യ ഫയൽ‍­വാ­ന്‍മാർ‍ ‍‍ പങ്കെ­ടു­ക്കും. 

രാ­ത്രി­ ഒന്പതി­ന്  നടക്കു­ന്ന സമാ­പനത്തിൽ‍ യു.­എ.ഇ ഇന്റർ‍­നാ­ഷണൽ‍ ബോ­ഡി­ ബി­ൽ‍­ഡർ‍ ജഡ്ജ് മു­ഹമ്മദ് അൽ‍ അമാ­ദി­, എമി­റേ­റ്റ്‌സ് ബോ­ഡി­ ബി­ൽ‍­ഡേ­ഴ്സ് ഫെ­ഡറേ­ഷൻ ട്രൈ­നർ‍ അഹമ്മദ് അൽ‍ സഅദി­  തു­ടങ്ങി­ നി­രവധി­ പ്രമു­ഖർ‍ സംബന്ധി­ക്കും. മത്സരവി­ജയി­കൾ‍­ക്ക് ക്യാഷ് അവാ­ർ‍­ഡും ട്രോ­ഫി­കളും സമ്മാ­നി­ക്കു­മെ­ന്ന് കേ­രളം സോ­ഷ്യൽ‍ സെ­ന്റർ‍ കാ­യി­ക വി­ഭാ­ഗം സെ­ക്രട്ടറി­ റഷീദ് അയി­രൂർ‍ അറി­യി­ച്ചു­. മത്സരത്തിൽ‍ പങ്കെ­ടു­ക്കു­ന്നതി­നാ­യി­ നൂ­റി­ലേ­റെ­ പേർ‍ ഇതി­നകം പേർ രജി­സ്റ്റർ‍ ചെ­യ്തി­ട്ടു­ണ്ട്.

You might also like

Most Viewed