യു­.എ.ഇ വി­സാ­ നി­യമം: സമഗ്ര പരി­ഷ്കാ­രങ്ങൾ‍ ഉടൻ നടപ്പാ­ക്കും


ദുബൈ : യു­.എ.ഇ വി­സാ­ നി­യമത്തിൽ‍ പ്രഖ്യാ­പി­ച്ച സമഗ്ര പരി­ഷ്കാ­രങ്ങൾ‍ ഉടൻ നടപ്പാ­ക്കും. ഫെ­ഡറൽ അതോ­റി­റ്റി­ ഫോർ ഐഡൻ­റി­റ്റി­ സി­റ്റി­സൺ­ഷി­പ്പ് അധി­കൃ­തരു­ടെ­ യോ­ഗത്തി­ലാണ് നടപടി­ക്രമങ്ങളെ­ കു­റി­ച്ച് ധാ­രണയാ­യത്. ജൂൺ മാ­സങ്ങളി­ലാ­യി­ യു­.എ.ഇ മന്ത്രി­സഭ കൈ­ക്കൊ­ണ്ട തീ­രു­മാ­നങ്ങളു­ടെ­ പ്രയോ­ഗവത്കരണം ഉടൻ ഉണ്ടാ­കു­മെ­ന്ന് അതോ­റി­റ്റി­ അധി­കൃ­തർ വെ­ളി­പ്പെ­ടു­ത്തി­. 

യു­.എ.ഇ. വൈ­ദഗ്ദ്ധ്യമു­ള്ളവർ­ക്ക് ദീ­ർ­ഘകാ­ല വി­സ അനു­വദി­ക്കു­ന്നതു­ൾ­പ്പെ­ടെ­യു­ള്ള പരി­ഷ്കരണ നടപടി­കൾ പ്രാ­ബല്­യത്തിൽ കൊ­ണ്ടു­വരാൻ എല്ലാ­ ഒരു­ക്കങ്ങളും പൂ­ർ­ത്തി­യാ­യി­. തൊ­ഴി­ലെ­ടു­ക്കു­ന്ന പ്രവാ­സി­കൾ‍­ക്കും തൊ­ഴി­ൽ‍­ദാ­താ­ക്കൾ‍­ക്കും നി­രവധി­ ഇളവു­കൾ‍ നൽ‍­കു­ന്നതാണ് പു­തി­യ മാ­റ്റം. തൊ­ഴിൽ‍ അന്വേ­ഷകർ‍­ക്ക് ആറ് മാ­സത്തെ­ താ­ൽ‍­കാ­ലി­ക വി­സ, വി­സാ­ കാ­ലാ­വധി­ പി­ന്നി­ട്ടവർ‍­ക്ക് പി­ഴയി­ല്ലാ­തെ­ മടങ്ങാ­നു­ള്ള അവസരം തു­ടങ്ങി­യ ആനു­കൂ­ല്യങ്ങളൾ നേ­രത്തെ­ യു­.എ.ഇ മന്ത്രി­സഭ പ്രഖ്യാ­പി­ച്ചി­രു­ന്നു­. 48 മണി­ക്കൂർ‍ നേ­രത്തേ­ ട്രാ­ൻസി­റ്റ് വി­സ സൗ­ജന്യമാ­ക്കാനും യു­.എ.ഇ തീ­രു­മാ­നി­ച്ചി­രു­ന്നു­. വി­ദഗ്ദ്ധരാ­യവർ­ക്ക് ദീ­ർ­ഘകാ­ല വി­സയ്ക്ക്­ പു­റമെ­ ഫ്രീ­സോ­ണി­ന്­ പു­റത്തും നൂ­റ്­ ശതമാ­നം സ്വതന്ത്ര ഉടമാ­സ്ഥാ­വകാ­ശം നൽ­കാ­നു­ള്ള സു­പ്രധാ­ന തീ­രു­മാ­നവും യു­.എ.ഇ സന്പദ്ഘടനയ്ക്ക് കൂ­ടു­തൽ കരു­ത്തു­ പകരും എന്നാണ് വി­ലയി­രു­ത്തൽ.

You might also like

Most Viewed